രാഷ്ട്രീയ കിസാന്‍ മഹാസംഘ് കര്‍ഷക രക്ഷാവാരം; സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ 6ന് (വെള്ളി) കോട്ടയത്ത്സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ 6ന് കോട്ടയത്ത്

Spread the love

കോട്ടയം: കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഷക രക്ഷാവാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ 6ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കോട്ടയം കളക്‌ട്രേറ്റ് പടിക്കല്‍ നടത്തപ്പെടും. കര്‍ഷക സംഘടനാ പ്രതിനിധികള്‍ അന്നേദിവസം കര്‍ഷക രക്ഷാ പ്രതിജ്ഞയെടുക്കും. രാവിലെ 10ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റിയുടെയും വിവിധ കര്‍ഷകസംഘടനാ നേതാക്കളുടെയും സംയുക്ത സമ്മേളനവും നടക്കും. വന്യജീവികള്‍ക്ക് സംരക്ഷണ കവചമൊരുക്കുന്ന ഭരണസംവിധാനങ്ങള്‍ മനുഷ്യരെ സംരക്ഷിക്കുവാന്‍ പരാജയപ്പെട്ടിരിക്കുമ്പോള്‍ കര്‍ഷകര്‍ സ്വയം ജീവന്‍ സംരക്ഷണമാര്‍ഗ്ഗങ്ങള്‍ തേടാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

കര്‍ഷക രക്ഷാവാരത്തിന്റെ ഭാഗമായി തുടര്‍ന്നുള്ള ഒരാഴ്ചക്കാലം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് കര്‍ഷകരക്ഷാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതും കര്‍ഷകരക്ഷാ പ്രതിജ്ഞയെടുക്കുന്നതുമാണ്. വിവിധ കര്‍ഷക സംഘടനകളും യുവജനവിദ്യാര്‍ത്ഥി പ്രതിനിധികളും സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധസംഘടനകളും പങ്കുചേരും.

കര്‍ഷക രക്ഷാവാരം സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിക്കും. രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോര്‍ഡിനേറ്റര്‍ അഡ്വ.കെ.വി.ബിജു, സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ഡിജോ കാപ്പന്‍, എന്‍എഫ്ആര്‍പിഎസ് ദേശീയ ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളി, വിവിധ കര്‍ഷക സംഘടനകളുടെ ദേശീയ സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, പ്രെഫ.ജോസുകുട്ടി ഒഴുകയില്‍, വി.ജെ.ലാലി, റോജര്‍ സെബാസ്റ്റ്യന്‍, താഷ്‌കന്റ് പൈകട, ജോയി കൈതാരം, ജിനറ്റ് മാത്യു, ആയാംപറമ്പ് രാമചന്ദ്രന്‍, ജോര്‍ജ് സിറിയക്, സി.റ്റി.തോമസ്, ഉണ്ണികൃഷ്ണന്‍ ചേര്‍ത്തല, ജോര്‍ജ് ജോസഫ് തെള്ളിയില്‍, വര്‍ഗീസ് കൊച്ചുകുന്നേല്‍, ബേബിച്ചന്‍ എര്‍ത്തയില്‍, ഹരിദാസ് കല്ലടിക്കോട്, ചാക്കപ്പന്‍ ആന്റണി, പി.രവീന്ദ്രന്‍, നൈനാന്‍ തോമസ്, ജിമ്മിച്ചന്‍ നടിച്ചിറ, സിറാജ് കൊടുവായൂര്‍, മനു ജോസഫ്, വിദ്യാധരന്‍ സി.വി., ജോബിള്‍ വടാശേരി, റോസ് ചന്ദ്രന്‍, അപ്പച്ചന്‍ ഇരുവേലില്‍, ഷാജി തുണ്ടത്തില്‍, എന്നിവര്‍ പ്രസംഗിക്കും.

അഡ്വ.ബിനോയ് തോമസ്
സംസ്ഥാന ചെയര്‍മാന്‍

Author

Leave a Reply

Your email address will not be published. Required fields are marked *