അസിസ്റ്റന്റ് പ്രൊഫസർ : കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഭിന്നേശേഷി – കാഴ്ചപരിമിതർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവു നിലിവിലുണ്ട്. പ്രായപരിധി 2023 ജനുവരി ഒന്നിന് 50 വയസു കവിയാൻ പാടില്ല. (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്കെയിൽ – 57700 – 182400, യോഗ്യത – 1 (ബി.എ.എം.എസ്), Post Graduation in kriyasareera.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ, പ്രായം, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷി (40 ശതമാനത്തിൽ കുറയാത്ത) എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 12 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിലോ, ടൗൺ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

Author

Leave a Reply

Your email address will not be published. Required fields are marked *