ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സുവർണ ജൂബിലി നിറവിൽ – ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു

Spread the love

ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ കത്തീഡ്രൽ ദേവാലയമായ ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോൿസ് ഇടവക 2024 ൽ 50 വർഷം പൂർത്തീകരിക്കുന്ന വേളയിൽ ഇടവകയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾക്കു തുടക്കം കുറിച്ചു.

ഒക്ടോബർ 1 നു ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് ദീർഘകാലം ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിച്ച വന്ദ്യ ഗീവർഗീസ് അരൂപാലാ കോർഎപ്പിസ്‌കോപ്പ മുഖ്യ കാർമികത്വം വഹിച്ചു. സഹവികാരിമാർ സഹകാർമികത്വം വഹിച്ചു.

ശുശ്രൂഷയ്ക്ക് ശേഷം കൂടിയ പൊതു സമ്മേളനത്തിൽ ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ കിക്ക് ഓഫ് കർമ്മം നടത്തപ്പെട്ടു. ഇടവക സഹവികാരി റവ,ഫാ. രാജേഷ് ജോൺ ഏവർക്കും സ്വാഗതം ആശംസിച്ചു.

ഇടവക വികാരി റവ. ഫാ. പി.എം .ചെറിയാൻ, സഹ വികാരിമാരായ റവ. ഫാ. മാമ്മൻ മാത്യു, റവ. ഫാ ക്രിസ്റ്റഫർ മാത്യു, ജൂബിലി കൺവീനർ മനോജ് മാത്യു, സെക്രട്ടറി തോമസ് ഐപ്പ്, ട്രസ്റ്റി മാത്യു ജോർജ് , മറ്റു കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകി.

വികാരി റവ.ഫാ പി.എം ചെറിയാൻ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ഇടവക ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റി പ്രവർത്തങ്ങളെ പറ്റി വിവരിച്ചു. ഈ ഒരു വർഷത്തിനുള്ളിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന നിരവധി ചാരിറ്റി പ്രവർത്തനങ്ങളെപറ്റിയും വിവരിച്ചു.

തുടർന്ന് വന്ദ്യഅരൂപാല അച്ചൻ സുവർണ്ണ ജൂബിലി പരിപാടികൾ നിലവിളക്കു കൊളുത്തി ഉത്‌ഘാടനം ചെയ്തു. ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയറും ഇടവകാംഗവുമായ കെൻ മാത്യു എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

തുടർന്ന് വികാരി റവ. ഫാ. പി,.എം ചെറിയാൻ ജൂബിലി പ്രോമോ വീഡിയോ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

1974 സെപ്റ്റംബറിൽ വളരെ കുറച്ചു കുടുംബങ്ങളുമായി ആരംഭിച്ച്‌ ഇപ്പോൾ 350ൽ പരം കുടുംബങ്ങളുമായി വളർന്ന ഇടവക വൈവിധ്യമാർന്ന പരിപാടികളും പദ്ധതികളുമാണ് സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ആവിഷ്ക്കരിച്ചിട്ടുള്ളത്. ജൂബിലി പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ജൂബിലി കമ്മിറ്റി യും പ്രവർത്തിച്ചു വരുന്നു.

റവ.ഫാ. ക്രിസ്റ്റഫർ മാത്യു നന്ദി പ്രകാശിപ്പിച്ചു. ഇടവക സെക്രട്ടറി തോമസ് ഐപ്പ് എംസിയായി പരിപാടികൾ നിയന്ത്രിച്ചു.

Photos are available in google drive links below

https://drive.google.com/drive/folders/15R3MMht4Z8pWyUgv8TzT-46RFGcRIT_2?usp=sharing_eil_se_dm&ts=65206b61

Report : ജീമോൻ റാന്നി

Author

Leave a Reply

Your email address will not be published. Required fields are marked *