കാര്‍ത്യായനി അമ്മയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Spread the love

രാജ്യത്തെ പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാർത്യായനി അമ്മയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു.

96-ാം വയസില്‍ നാല്‍പ്പതിനായിരം പേര്‍ എഴുതിയ അക്ഷര ലക്ഷം പരീക്ഷയില്‍ 98 ശതമാനം മാര്‍ക്ക് വാങ്ങി ഒന്നാം റാങ്കോടെ വിജയിച്ച കാര്‍ത്യായനി അമ്മ പ്രായം തളർത്താത്ത പോരാളിയായിരുന്നു.

നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ജീവിതത്തിൽ എന്ത് ലക്ഷ്യവും നേടിയെടുക്കാമെന്നതിൻ്റെ എക്കാലത്തെയും പ്രതീകമായി ആ അമ്മയുടെ ഓർമകൾ നിലനിൽക്കും.

കാർത്യായനി അമ്മയുടെ വേർപാടിൽ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദു:ഖത്തിൽ പങ്ക് ചേരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *