റായിഗഡ: ഐ.പി.സി ഒഡിഷ വെസ്റ്റ് സോണ്‍ കണ്‍വന്‍ഷനും ഓര്‍ഡിനേഷന്‍ സര്‍വീസും സെപ്റ്റംബര്‍ 22 വെള്ളിയാഴ്ച്ച രാവിലെ 11 മണിക് ജെയ്കപൂര്‍ ചര്‍ച് ഓഡിറ്റോറിയത്തില്‍ നടന്നു. ഐപിസി ഒഡിഷ വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോണ്‍ കുരുവിള അധ്യക്ഷതവഹിച്ചു.
18 ശുശ്രൂഷകര്‍ക്ക് ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ കെസി തോമസ് ഓര്‍ഡിനേഷന്‍ നല്‍കി. വൈകിട്ട് 7 മണിക് നടന്ന പൊതു സമ്മേളനത്തില്‍ പാസ്റ്റര്‍ കെസി തോമസ് മുഖ്യപ്രസംഗകനായിരുന്നു. പാസ്റ്റര്‍മാരായ ഡോണ്‍ കുരുവിള, ജോണ്‍സി മാത്യൂസ്, ബിജുര്‍ എം മാത്യു, ജോണ്‍ വിക്ടര്‍, ഐപിസി ജനറല്‍ കൗന്‍സില്‍ അംഗം രാജന്‍ ആര്യപ്പള്ളില്‍ എന്നിവര്‍ ആശംസ അറിയിച്ചു.
വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍