ഡാളസ്സിൽ വൃദ്ധയെ വെടിവെച്ചു കൊലപ്പെടുത്തിയ 48 കാരന്റെ വധ ശിക്ഷ നടപ്പാക്കി

Spread the love

ടെക്സാസ് :വധശിക്ഷ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ പ്രമുഖ ജൂത പ്രവർത്തകരുടെ പിന്തുണ നേടിയെങ്കിലും 48 കാരനായ ജൂതൻ ജെഡിഡിയ മർഫിയായുടെ വധശിക്ഷ ടെക്സസ്സിൽ നടപ്പാക്കി. 2000-ൽ ഡാലസ് കൗണ്ടിയിൽ 80 വയസ്സുള്ള ബെർട്ടി ലീ കണ്ണിംഗ്ഹാമിനെ കാർജാക്കിംഗിനിടെ വെടിവെച്ചുകൊന്നതിനാണു ഒക്ടോബര് 10 ചൊവാഴ്ച രാത്രിയിൽ മാരകമായ വിഷ മിശ്രിതം കുത്തിവച്ചു മർഫിയായുടെ വധശിക്ഷ നടപ്പാക്കിയത് . ടെക്സസ്സിൽ ഈ വര്ഷം നടപ്പാക്കുന്ന ആറാമത്തെ വധശിക്ഷയാണിത്

ചൊവ്വാഴ്ച രാത്രി യുഎസ് സുപ്രീം കോടതി ജെഡിഡിയ മർഫിയുടെ വധശിക്ഷയ്ക്ക് പച്ചക്കൊടി കാണിച്ചു. വധശിക്ഷയ്‌ക്കെതിരായ 21-ാം ലോക ദിനത്തിന്റെ അവസാന മണിക്കൂറിലാണ് ടെക്‌സാസ് പൗരനെ വധിച്ചത്.

പ്രതിയുടെ അവസാന പ്രസ്താവനയിൽ, ഇരയുടെ കുടുംബത്തോട് മർഫി ക്ഷമാപണം നടത്തി.. തുടർന്ന് മർഫി ഒരു ദീർഘമായ ബൈബിൾ വാക്യം ഉദ്ധരിച്ചു – സങ്കീർത്തനം 34 – അവസാനിപ്പിക്കുന്നതിന് മുമ്പ്: “ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു

ഫെഡറൽ ജില്ലാ കോടതി വെള്ളിയാഴ്ച അദ്ദേഹത്തിന് വധശിക്ഷ സ്റ്റേ അനുവദിച്ചിരുന്നു, എന്നാൽ സ്റ്റേ നീക്കാൻ അറ്റോർണി ജനറലിന്റെ ഓഫീസ് അപ്പീൽ നൽകി. ചൊവ്വാഴ്‌ച, അദ്ദേഹത്തിന്റെ അഭിഭാഷകർ സ്‌റ്റേയ്‌ക്കായി മറ്റൊരു അഭ്യർഥന നടത്തി, അടുത്തിടെ ഒരു സംസ്ഥാന ജയിലിൽ തീപിടിത്തത്തിനിടെ അദ്ദേഹം കുത്തിവയ്ക്കാൻ നിശ്ചയിച്ചിരുന്ന മരുന്നുകൾ പുകയും കടുത്ത ചൂടും കാരണം കേടായതായി വാദിച്ചു, പക്ഷേ ആ അപേക്ഷ നിരസിക്കപ്പെട്ടു. യുഎസ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി അവസാന നിമിഷം തള്ളി.
ടെക്‌സാസിൽ ഈ വർഷം മൂന്ന് വധശിക്ഷകൾ കൂടി നടത്താനുണ്ട്. സമീപ ദശകങ്ങളിൽ സംസ്ഥാനം മറ്റേതിനേക്കാളും കൂടുതൽ തടവുകാരെ വധിച്ചിട്ടുണ്ടെങ്കിലും, കാലിഫോർണിയ – വർഷങ്ങളായി വധശിക്ഷ നടപ്പാക്കിയിട്ടില്ല. 1819 മുതൽ, ടെക്സസ് സ്റ്റേറ്റ് 1,334 പേരെ വധിച്ചു. ടെക്സസ്സിലെ ഏറ്റവും അവസാന വധശിക്ഷ 2023 ഫെബ്രുവരി 9-നായിരുന്നു.

Report : P.P.Cherian

Author

Leave a Reply

Your email address will not be published. Required fields are marked *