യുവതലമുറയെ ശക്തിപ്പെടുത്തുന്ന നടപടികളുമായി കേരളം മുന്നോട്ട് : മുഖ്യമന്ത്രി

Spread the love

ഉന്നത വിദ്യാഭ്യാസ, വ്യവസായ രംഗങ്ങളിൽ ഗുണപരമായ ബന്ധങ്ങൾ ഉറപ്പാക്കി യുവതലമുറയെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി കേരളം മുന്നോട്ടുപോകുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കൾക്കു കൂടുതൽ തൊഴിലവസരങ്ങളും വരുമാന അവസരങ്ങളും സംസ്ഥാനത്തുതന്നെ സൃഷ്ടിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 20-ാമത് ഗ്ലോബലിക്സ് രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവു പകരുന്നതിനുള്ള നവീന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കേണ്ടതുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ രാജ്യത്തും ലോകത്തും മികച്ച മാതൃകകൾ സൃഷ്ടിക്കാൻ സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങൾ, പുരോഗമന ആശയങ്ങൾ, കർഷകത്തൊഴിലാളികളുടേയും തൊഴിലാളികളുടേയും സമരങ്ങൾ, സാക്ഷരതാ ക്യാംപെയിൻ, ജനകീയാസൂത്രണം, സ്ത്രീശാക്തീകരണ നടപടികൾ, ദാരിദ്ര്യ നിർമാർജന പരിപാടികൾ തുടങ്ങിയ ഇടപെടലുകളാണ് ഈ രീതിയിലേക്കു സംസ്ഥാനത്തെ വളർത്തിയത്.

Author

Leave a Reply

Your email address will not be published. Required fields are marked *