ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായെ നാളെ ഡാളസിൽ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ആദരിക്കുന്നു : ഷാജി രാമപുരം

Spread the love

ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായെ ഡാളസിലെ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ആദരിക്കുന്നു.ഒക്ടോബർ 15 ഞായറാഴ്ച (നാളെ) വൈകിട്ട് 6 മണിക്ക് മെസ്ക്വിറ്റിലുള്ള സെന്റ്.പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ (1002 Barnes Bridge Road, Mesquite, Tx 75150) വെച്ചാണ് ആദരിക്കൽ ചടങ്ങ് ക്രമികരിച്ചിരിക്കുന്നത്.

കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഡാളസ് പ്രസിഡന്റ് റവ. ഷൈജു സി. ജോയിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തും.

വിവിധ സഭകളെ പ്രതിനിധീകരിച്ച് വൈദീക ശ്രേഷ്ടർ, പൗര പ്രമുഖർ തുടങ്ങിയവർ ആശംസകൾ അറിയിക്കും. കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഗായക സംഘം ഗാനങ്ങൾ ആലപിക്കും.

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ആയി സ്ഥാനാരോഹണം ചെയ്ത ശേഷം ആദ്യമായി ഡാളസിൽ എത്തിയ കാതോലിക്കാ ബാവായെ ഡാളസിലെ ക്രിസ്തിയ സഭകളുടെ ഐക്യവേദിയായ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ആദരിക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും സന്തോഷത്തോടെ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *