സാൻ ഹൊസെയിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനം – സിജോയ് പറപ്പള്ളിൽ

Spread the love

സാൻ ഹൊസെ (കാലിഫോർണിയ): ചെറുപുഷ്പ മിഷൻ ലീഗിന്റെ 2023 – 2024 പ്രവർത്തന വർഷത്തിന് സാൻ ഹൊസെയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ ആവേശഭരിതമായ തുടക്കം. ഈശോ സഭാ മിഷനറി വൈദികനായ ഫാ. സനിൽ മയിൽകുന്നേൽ മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചു സംസാരിക്കുകയും ഈ വർഷത്തെ മിഷൻ ലീഗ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയും ചെയ്‌തു. ഇടവക വികാരി ഫാ. ജെമി പുതുശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.

Picture2

പുതിയ ഭാരവാഹികളായി ജൂലിയൻ നടകുഴിക്കൽ (പ്രസിഡന്റ്), മിന്നാ ഇലഞ്ഞിക്കൽ (വൈസ് പ്രസിഡന്റ്), അലീനാ വട്ടമറ്റത്തിൽ (സെക്രട്ടറി), എമിലി പുതുശ്ശേരിൽ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. മിഷൻ ലീഗ് യുണിറ്റ് വൈസ് ഡയറക്ടർ അനു വേലികെട്ടേൽ, ഓർഗനൈസരായ ശീതൾ മരവെട്ടികൂതത്തിൽ, റോബിൻ ഇലഞ്ഞിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *