സാംസങ് പുതിയ ബെസ്‌പോക് ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ പുറത്തിറക്കി

Spread the love

തിരുവനന്തപുരം :  സാംസങ് പുതിയ ബെസ്‌പോക് ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ പുറത്തിറക്കി.കണ്‍വേര്‍ട്ടബിള്‍ 5-ഇന്‍-1, ട്വിന്‍ കൂളിംഗ് പ്ലസ്, ഒപ്റ്റിമല്‍ ഫ്രെഷ് പ്‌ളസ്, സ്മാര്‍ട്ട്തിംഗ്സ് എഐ എനര്‍ജി മോഡ്, പവര്‍ കൂള്‍ എന്നിവയാണ് ബെസ്‌പോകിന്റെ പ്രത്യേകതകള്‍. പ്രീമിയം കോട്ട സ്റ്റീല്‍, ഗ്ലാസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ബെസ്‌പോക് ലഭ്യമാണ്. പ്രീമിയം കോട്ട മോഡലിനു 30,500 രൂപ മുതല്‍ 42,500 വരെയാണ് വില. കോട്ട ബീജ് ചാര്‍ക്കോള്‍, കോട്ട ചാര്‍ക്കോള്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. ബെസ്‌പോക് ഗ്ലാസ് വേരിയന്റിനു 54,000 രൂപ മുതല്‍ 57,800 വരെയാണ് വില. ക്ലീന്‍ വൈറ്റ് പിങ്ക് ഗ്ലാസ്, ക്ലീന്‍ ബ്ലാക്ക് ഗ്ലാസ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.

ബെസ്‌പോക്ക് ഗ്ലാസ് വേരിയന്റിലെ സ്മാര്‍ട്ട്തിങ്‌സ് എഐ എനര്‍ജി മോഡ് ഊര്‍ജ്ജ ഉപഭോഗം കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുമെന്നു സംസങ് ഇന്ത്യയുടെ ഡിജിറ്റല്‍ അപ്ലയന്‍സ് ബിസിനസ് സീനിയര്‍ ഡയറക്ടര്‍ സൗരഭ് ബൈശാഖിയ പറഞ്ഞു.

AISHWARYA

Author

Leave a Reply

Your email address will not be published. Required fields are marked *