11 ഓട്ടിസം കുട്ടികൾ മുഖ്യധാരയിലേയ്ക്ക്

Spread the love

സൗഹൃദത്തിൽ പിറന്ന ലിസ ഓട്ടിസം സ്കൂൾ അഞ്ചിൻ്റെ നിറവിൽ.

ഭാരതത്തിലെ പ്രഥമ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിന് ഒക്ടോബർ 19ന് അഞ്ച് വയസ് തികയുന്നു. 2008ൽ മൂന്ന് ചെറുപ്പക്കാരുടെ മനസ്സിൽ ഉരുത്തിരിഞ്ഞ ആശയമാണിന്ന് ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻറർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസം (ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂൾ) എന്ന പേരിൽ വളർന്ന് പന്തലിച്ച് സാമൂഹ്യപ്രതിബദ്ധതയുടെ പര്യായമായി മാറിയിരിക്കുന്നത്. ഓട്ടിസം ബാധിച്ച പതിനൊന്ന് കുട്ടികളെ മുഖ്യധാരാ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് ഉയർത്താനായതാണ് ഈ കാലയളവിലെ ഏറ്റവും വലിയ നേട്ടമെന്ന് ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൻ്റെ സ്ഥാപകർ പറയുന്നു. 2018ൽ കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ ആരംഭിച്ച ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂൾ ഇന്ന് നിരവധി ഓട്ടിസം കുട്ടികളുടെയും മാതാപിതാക്കളുടെയും ആശ്രയമാണ്.

കൂട്ടുകാർ കൈകോർത്തു, ഓട്ടിസം സ്കൂൾ പിറന്നു.

മൂന്ന് സുഹൃത്തുക്കൾ ചേർന്ന് അവരുടെ സൗഹൃദത്തിൽ ആരംഭിച്ചതാണ് ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസം. സോഷ്യൽ ഇനിഷ്യേറ്റീവായി ആരംഭിച്ച ലിസ സ്കൂളിൽ പ്രധാനമായും ഓട്ടിസം കുട്ടികൾക്കും എ ഡി എച്ച് ഡി ബാധിച്ച കുട്ടികൾക്കുമാണ് പ്രവേശനം നൽകി വരുന്നത്. പുതുതായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂൾ എന്ന ആശയത്തിലെത്തിയത്. ഇത്തരത്തിലൊരു സ്കൂൾ ആരംഭിക്കുമ്പോൾ തങ്ങൾക്ക് ഈ മേഖലയിൽ യാതൊരു മുൻപരിചയവുമില്ലായിരുന്നുവെന്ന് സ്ഥാപകരായ ജലീഷ് പീറ്റർ (ചെയർമാൻ), മിനു എലിയാസ് (എം ഡി & സി ഇ ഒ), സാബു തോമസ് (എക്സിക്കുട്ടീവ് ഡയറക്ടർ) എന്നിവർ പറഞ്ഞു.

ഓട്ടിസത്തിലെ ‘ലിസ മോഡൽ.

കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ പ്രായോഗിക പരിജ്ഞാനവും അനുഭവങ്ങളുമാണ് ഞങ്ങളുടെ കൈമുതൽ. ഈ അനുഭവങ്ങളിൽ നിന്നും പഠനങ്ങളിൽ നിന്നും ഞങ്ങൾ രൂപീകരിച്ചെടുത്തതാണ് ‘ലിസ ഓട്ടിസം മോഡൽ ഓഫ് റെജുവിനേഷൻ’. വിവിധ തെറാപ്പികളായ ഒക്യുപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ബിഹേവിയർ തെറാപ്പി, യോഗ തെറാപ്പി, പ്ലേ തെറാപ്പി, മ്യൂസിക് തെറാപ്പി, ലൈഫ് സ്കിൽ പരിശീലനങ്ങൾ, പരിചരണം, സി ബി എസ് ഇ സിലബസിൽ പഠനം എന്നിവ സംയോജിപ്പിച്ചുള്ള പാഠ്യപദ്ധതിയാണിത്. സ്കൂളിലെ ഓരോ കുട്ടിയും ഞങ്ങൾക്ക് ഓരോ പാഠപുസ്തകങ്ങളാണ്. സ്കൂളിന് പൊതുവായി ഒരു സിലബസുണ്ട്, ടൈംടേബിൾ ഉണ്ട്. എന്നാൽ ഓരോ കുട്ടിയെയും ഒരു യൂണിറ്റായാണ് കാണുന്നത്. കുട്ടികൾക്കും മാതാപിതാക്കൾക്കും പൂർണ്ണമായും ഒരു സ്കൂൾ അനുഭവമാണ് ഇവിടെ ലഭിക്കുക.

ഇവിടെ അസസ്മെൻ്റ് സൗജന്യമാണ്.

ലിസയിൽ പ്രിലിമിനറി ഓട്ടിസം അസസ്മെൻറ് സൗജന്യമാണ്. ലിസ കാമ്പസിലെ ഓഡിറ്റോറിയത്തിലാണ് പ്രിലിമിനറി ഓട്ടിസം അസസ്മെൻ്റ് നടത്തുക. മുൻകൂറായി ബുക്ക് ചെയ്തു വേണം അസസ്മെൻ്റിന് എത്തുവാൻ. കുട്ടിയുടെ മാതാവും പിതാവും കുട്ടിയോടൊപ്പമുണ്ടായിരിക്കണം. സ്കൂളിൻ്റെ ബോർഡിംഗ് / ഡേ സ്കൂളിംഗ് ഡിവിഷനുകളിൽ പ്രവേശനം നേടുന്ന കുട്ടിക്ക് സംയോജിതമായ അസസ്മെൻ്റ് നടത്തും. ഒരു മാസം സമയമെടുത്ത് നടത്തുന്ന ഈ അസസ്മെൻ്റിന് ശേഷം കുട്ടിയുടെ മാതാപിതാക്കളുമായി കൗൺസിലിംഗ് നടത്തും. പിന്നീട് ഓരോ ഗോൾ നിശ്ചയിച്ച് വിവിധ തെറാപ്പികളുമായി സംയോജിതമായി മുന്നോട്ട് പോകുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ.

ലോകോത്തര നിലവാരത്തിലുള്ള തെറാപ്പി സൗകര്യങ്ങളാണിവിടെ ഒരുക്കിയിരിക്കുന്നത്. പൂർണമായും ശീതീകരിച്ച സെൻസറി ഇൻറഗ്രേഷൻ യൂണിറ്റ്, ഒക്യുപ്പേഷണൽ തെറാപ്പി, പ്ലേ തെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയർ തെറാപ്പി, ഫിസിയോ തെറാപ്പി യൂണിറ്റുകൾ എന്നിവയും യോഗ, മ്യൂസിക് തെറാപ്പികളും ഇവിടെയുണ്ട്. കൂടാതെ കുട്ടികളെ സ്വയംപര്യാപ്തരാക്കുവാൻ എ ഡി എൽ സിസ്റ്റവും ക്രമീകരിച്ചിട്ടുണ്ട്. സി ബി എസ് ഇ സിലബസിൽ കുട്ടികൾക്ക് അവരുടെ നിലവാരത്തിനനുസരിച്ച് വിദ്യാഭ്യാസവും നൽകി വരുന്നു. ഇതിനായി ഓരോ ദിവസവും സാധാരണ സ്കൂളുകളിലേത് പോലെ ഇവിടെ ടൈം ടേബിൾ ഉണ്ട്. മൂന്ന് ഏക്കർ ഗ്രീൻ ക്യാപസിൽ ലാറി ബേക്കർ ശൈലിയിൽ നിർമ്മിച്ച കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്മാർട്ട് ക്ലാസ് റൂമുകൾ പഠനം എളുപ്പമാക്കുന്നു. ബോർഡിം‌‌ഗ് ഡിവിഷൻ മറ്റൊരു കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

11 ഓട്ടിസം കുട്ടികൾ നോർമൽ ലൈഫിലേയ്ക്ക്.

ഓട്ടിസം ബാധിതരായ പതിനൊന്ന് കുട്ടികളെ മുഖ്യധാരാ ജീവിതത്തിലേയ്ക്ക് മാറ്റുവാൻ കഴിഞ്ഞതാണ് അഞ്ച് വർഷങ്ങളിലെ ലിസയുടെ പ്രധാന നേട്ടം. പതിനൊന്ന് കുട്ടികളും പതിനൊന്ന് തരക്കാരായിരുന്നു. വിവിധ തെറാപ്പികളിലൂടെയും ചിട്ടയായ പരിശീലനങ്ങളിലൂടെയുമാണ് ഇവരിൽ മാറ്റമുണ്ടാക്കുവാൻ കഴിഞ്ഞത്. ഇന്ന് ഞങ്ങൾക്ക് ആത്മവിശ്വാസത്തോടെ പറയുവാൻ കഴിയും, ഓട്ടിസം ഒരു രോഗമല്ല, തുടർച്ചയായ വിവിധ തെറാപ്പികളിലൂടെയും ചിട്ടയായ പരിശീലനങ്ങളിലൂടെയും ഈ കുട്ടികളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുവാൻ കഴിയുമെന്ന്. എപ്പോഴാണോ ലക്ഷണങ്ങൾ കാണിക്കുന്നത് അപ്പോൾ തന്നെ കുട്ടികളെ ഞങ്ങളെ ഏല്പിക്കുക. നമുക്കവരെ നോർമൽ ലൈഫിലേയ്ക്ക് എത്തിക്കുവാൻ സാധിക്കും, ലിസ സ്കൂൾ സ്ഥാപകരുടെ വാക്കുകൾക്ക് ഒരേ സ്വരം.

ഉടൻ മാറ്റത്തിന് ബോർഡിംഗ് സ്കൂൾ.

ലിസ സ്കൂളിന് രണ്ട് ഡിവിഷനുകളുണ്ട് – ബോർഡിംഗും ഡേ സ്കൂളും. ബോർഡിംഗ് ഡിവിഷനിലാണ് കുട്ടികൾക്ക് മാറ്റം പെട്ടെന്ന് ദൃശ്യമാകുകയെന്ന് അനുഭവം പഠിപ്പിക്കുന്നു. കുട്ടികളെ അറിഞ്ഞ് അവർക്ക് പരിചരണവും വിവിധ തെറാപ്പികളും നൽകുന്നതിനും ദിനചര്യകൾ പരിശീലിപ്പിക്കുന്നതിനും കൂടുതൽ സമയം ലഭിക്കുന്നുവെന്നതാണ് പ്രധാന കാരണം. അതോടൊപ്പം കുട്ടികളുടെ ഫുഡ് ഡയറ്റും ഫിസിക്കൽ എക്സസൈസിനും ബോർഡിംഗ് ഡിവിഷനിൽ മുൻതൂക്കം നൽകുന്നു. ‘സ്ക്രീൻ ടൈം’ എന്ന വില്ലനെ പൂർണ്ണമായും ഒഴിച്ച് നിർത്തുവാനും ബോർഡിംഗ് ഡിവിഷൻ സഹായിക്കുന്നു. സ്ക്രീൻ ടൈമാണ് ഓട്ടിസത്തിലെ പ്രധാന വില്ലൻ. സീറോ സ്ക്രീൻ ടൈമാണ് ബോർഡിംഗ് ഡിവിഷൻ്റെ പ്രധാന പ്രത്യേകത. സ്ക്രീൻ ടൈമിനെ പ്രതിരോധിക്കുവാനും കുട്ടികളെ സ്വയംപര്യാപ്തതയിലേയ്ക്ക് നയിക്കുവാനും ബോർഡിംഗ് ഡിവിഷൻ കാരണമാകുന്നു. ബോർഡിംഗ്‌ ഡിവിഷനിലെ കുട്ടികൾക്ക് ഡേ സ്കൂളിംഗും ലഭിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.ലിസ സ്കൂളിൽ എല്ലാ മാസവും ആദ്യ ആഴ്ചയിലാണ് അഡ്മിഷൻ നടക്കുക. മാതാപിതാക്കൾ കുട്ടിയുമായി നേരിട്ടെത്തി പ്രിലിമിനറി അസസ്മെൻ്റ് നടത്തിയതിന് ശേഷമാണ് പ്രവേശന നടപടിക്രമങ്ങൾ ആരംഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.lisaforautism.com ഫോൺ: +919074446124

Sneha Sudarsan 

Author

Leave a Reply

Your email address will not be published. Required fields are marked *