കോൺഗസ്സിന്റെ തിരിച്ചു വരവ് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അഡ്വ. ജയ്സൺ ജോസഫ്

Spread the love

വാഷിംഗ്‌ടൺ ഡിസി: പത്ര സ്വാതന്ത്ര്യവും, ജനാധിപത്യ മൂല്യങ്ങളും, പൗരാവകാശവും അപകടത്തിലായ ഇന്ത്യയിലും കേരളത്തിലും കോൺഗസ്സിന്റെ തിരിച്ചു വരവ് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു മുൻ കെ പി സി സി ജനറൽ സെക്രട്ടറിയും, കെ എസ് യു മുൻ പ്രസിഡന്റും വീക്ഷണം എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ അഡ്വ ജയ്സൺ ജോസഫ് അഭിപ്രായപ്പെട്ടു

വാഷിംഗ്‌ടൺ ഡി സി യിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഊഷ്‌മള സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അഡ്വ. ജയ്സൺ ജോസഫ്.അമേരിക്കയിലെ പ്രവാസി സമൂഹം നാട്ടിലെ സംഭവ വികാസങ്ങളിൽ കാട്ടുന്ന അതീവ താല്പര്യത്തെ അദ്ദേഹം അഭിനന്ദിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ പ്രസിഡന്റ് വിപിൻ രാജ് സ്വീകരണ ചടങ്ങിൽ അധ്യക്ഷത വഹികുകയും മുഖ്യാതിഥിയെ പരിചയ പ്പെടുത്തുകയും ചെയ്തു .ജോൺസൺ മ്യാലിൽ, ബിനോയ് തോമസ്, പെരിയാർ ജെയിംസ് , നിജോ പുത്തൻപുരക്കൽ തുടങ്ങിയവർ ആശംസകൾ നേർന്നു.

P.P.Cherian BSc, ARRT(R)

Freelance Reporter

Author

Leave a Reply

Your email address will not be published. Required fields are marked *