ദൈവ നീതിയെ ഉയർത്തിപ്പിടിച്ച് സമൂഹത്തെ രൂപാന്തരപ്പെടുത്തുനരാവുക” റവ. പ്രിൻസ് വർഗീസ്

Spread the love

ഡാളസ് : നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന യുവജന സഖ്യം സിൽവർ ജൂബിലിയും, മാർത്തോമാ യുവജന സഖ്യം നവതിയും ആഘോഷിക്കുന്ന മീറ്റിങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു റവ .പ്രിൻസ് വർഗീസ്. ഉല്പത്തി പുസ്തകം ഇരുപത്തിയാറാം അധ്യായം 17-22 വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കി ബഹുമാനപ്പെട്ട അച്ഛൻ പ്രഭാഷണം നടത്തി. യിസഹാക് തന്റ്റെ പിതാവായ അബ്രഹാം നിർമ്മിച്ച കിണറുകളെ പുനരുജ്ജീവിപ്പിക്കുകയും, തൻറെ കൂടെയുള്ള ജനത്തിന് വേണ്ടി പുതിയ കിണറുകൾ കുഴിക്കുകയും, തെന്റ രാജ്യത്തിൻറെ ചുറ്റുപാടും താമസിക്കുന്നവർക്ക് വേണ്ടി പുതിയ കിണറുകൾ നിർമിക്കുകയും ചെയ്തു. ഈ പ്രവർത്തിയിലൂടെ യിസഹാക് തൻറെ സ്വന്ത പൈതൃകത്തിലെ കിണറിൽനിന്ന് ശക്തിപ്രാപിച്ചു, പുതിയ കിണർ കുഴിക്കുന്നതിലൂടെ തൻറെ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കുകയും, തന്നെ എതിർത്തവരെ കൂട്ടിച്ചേർത്ത് പുതിയ കിണർ കുഴിക്കുകയും ചെയ്തുകൊണ്ട്, ദൈവിക നീതി ഉയർത്തിപ്പിടിച്ച്‌ സമൂഹത്തെ രൂപാന്തരപ്പെടുത്താൻ ഇടയാക്കുകയും ചെയ്തു എന്ന് അച്ഛൻ തന്റെ പ്രസംഗത്തിൽ ഓർമിപ്പിച്ചു. ആയതിനാൽ നവതി ആഘോഷിക്കുന്ന ഈ വേളയിൽ ഓരോ യുവജനങ്ങളും ദൈവിക നീതി ഉയർത്തിപ്പിടിച്ച്‌ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്നവരായി തീരണമെന്ന് അച്ഛൻ ആഹ്വാനം ചെയ്തു.

സഭയിലെ എല്ലാ യുവജനങ്ങളും യേശുക്രിസ്തുവിനെ രക്ഷകനും കർത്താവുമായി അംഗീകരിക്കുകയും യേശുവിൻറെ രക്ഷാകര ശക്തിക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യണമെന്ന് കാഴ്ചപ്പാടോടുകൂടി 1933 രൂപംകൊണ്ട സംഘടനയാണ് മാർത്തോമാ യുവജനസഖ്യം. ആരാധന പഠനം സാക്ഷ്യം സേവനം എന്നീ ചതുരംഗ പരിപാടികളോടെയാണ് ഓരോ ശാഖകളും പ്രവർത്തിച്ചു വരുന്നത്. 1998 നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന് ആരംഭം കുറിച്ചു. ഇപ്പോൾ 33 രജിസ്ട്രേഡ് ശാഖകളും 7 റീജിയണലുകളുമായി അനുഗ്രഹിക്കപ്പെട്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു.

നവതി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രത്യേക മീറ്റിംഗിൽ ഭദ്രാസന അധിപൻ റൈറ്റ്.റവ. ഡോ .ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പാ പ്രത്യേക ആശംസകൾ അറിയിച്ചു. തുടർന്ന് ഭദ്രാസന യുവജന സഖ്യത്തിൻറെ മുൻകാല സെക്രട്ടറിമാരായി സേവനമനുഷ്ഠിച്ച, ജേക്കബ് മത്തായി, ജോസ് വർഗീസ് ,

ജിജി ടോം , ഐപ്പ് സി വർഗീസ് , സന്തോഷ് എബ്രഹാം, ജോജി വർഗീസ് , റെജി ജോസഫ്, അജു മാത്യു ,എന്നിവരും ആശംസകൾ അറിയിച്ചു. കൂടാതെ റീജിയണിൽ ഉള്ള ശാഖകൾ വിവിധങ്ങളായ പരിപാടികളും അവതരിപ്പിച്ചു.

ന്യൂജഴ്സി സെന്റ് പീറ്റേഴ്സ് മാർത്തോമാ ചർച്ച്‌ ‌ യുവജനസഖ്യം ആയിരുന്നു മീറ്റിങ്ങിനെ ആതിഥേയത്വം വഹിച്ചത്. ബിൻസി ജോൺ സ്വാഗതവും, ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ബിജി ജോബി നന്ദിയും അറിയിച്ചു. റവ. ബിജു പി സൈമൺ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു.

ബാബു പി സൈമൺ

Author

Leave a Reply

Your email address will not be published. Required fields are marked *