സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് ഏഴു പുതിയ ശാഖകള്‍ തുറന്ന് ഫെഡറല്‍ ബാങ്ക്

Spread the love

കൊച്ചി : സ്ഥാപകദിനത്തോടനുബന്ധിച്ച് ഫെഡറൽ ബാങ്ക് രാജ്യത്തുടനീളമായി ഏഴ് പുതിയ ശാഖകൾ തുറന്നു. കർണാടക, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, ദൽഹി എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ശാഖകൾ പ്രവർത്തനം ആരംഭിച്ചത്.

വ്യക്തിഗത ബാങ്കിങ്, ബിസിനസ് ബാങ്കിങ്, വായ്പകൾ, നിക്ഷേപ പദ്ധതികൾ, സേവിങ്സ്, കറന്റ് അക്കൗണ്ടുകൾ തുടങ്ങി എല്ലാവിധ ബാങ്കിങ് സേവനങ്ങളും പുതിയ ശാഖകളില്‍ ലഭ്യമാണ്. ഇടപാടുകാർക്ക് വ്യക്തിഗത മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നൽകുന്നതിന് പരിചയസമ്പന്നരായ പ്രൊഫഷനലുകളുടെ സേവനവും ലഭിക്കും. വ്യക്തികൾക്കും ബിസിനസ്, സംരംഭകർക്കും വേഗത്തിൽ എത്തിച്ചേരാവുന്നതും പ്രയോജനപ്പെടുന്നതുമായ ഇടങ്ങളിലാണ് പുതിയ ശാഖകൾ പ്രവർത്തിക്കുന്നത്.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *