ജെഡിഎസിന്റെ ബിജെപി മുന്നണി പ്രവേശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിച്ചെന്ന എച്ച്.ഡി.ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവതരമാണെന്നും ബിജെപിയും സിപിഎമ്മും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന ആരോപണത്തെ ശരിവെയ്ക്കുന്നതാണെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.
മുഖ്യമന്ത്രിക്ക് ഏറെ അടുപ്പവും വിശ്വാസവുമുള്ള ആളാണ് എച്ച്.ഡി.ദേവഗൗഡ.സിപിഎമ്മിന്റെ സോളര്‍ പ്രതിഷേധത്തിലെ സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകല്‍ സമരം അദ്ദേഹത്തെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചത് ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. ദേവഗൗഡയുടെ വാക്കുകളെ അവിശ്വസിക്കേണ്ട കാര്യമില്ല. കേരളത്തില്‍ സിപിഎം എന്നും ബിജെപിയോട് സൗഹൃദ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇത് വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും.സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്ധര്‍ധാര മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്ന ആറന്‍മുള്ള കണ്ണാടിയില്‍
ഇരുവരുടേയും മുഖം ഒരുമിച്ച് പ്രതിഫലിക്കുന്നത് പോലെയാണ് സാമ്പത്തികമായി സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ ഞെരുക്കുന്നുയെന്ന് പ്രസ്താവന നടത്തുന്നതല്ലാതെ ആ അവഗണനയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ പോലും സിപിഎം തയ്യാറാകുന്നില്ല. വി.എസ്. അച്യുതാനന്ദന്റെ ഭരണകാലത്ത് മന്ത്രിമാര്‍ ഡല്‍ഹിയില്‍ പോയി സമരം ചെയ്തത് പോലെ മോദി സര്‍ക്കാരിനെതിരെ ഡല്‍ഹിയിലെത്തി സമരം ചെയ്യാന്‍ മുഖ്യമന്ത്രിയും മന്ത്രിമാര്‍ക്കും ധൈര്യമുണ്ടോയെന്നും ഹസ്സന്‍ ചോദിച്ചു.