മാനസികാരോഗ്യത്തിനു മേബെലിൻ ന്യൂയോർക്കിന്റെ ‘ബ്രേവ് ടോക്ക്’

Spread the love

കൊച്ചി: മാനസികാരോഗ്യ സംരക്ഷണത്തിനു മുൻനിര മേക്കപ്പ് ബ്രാൻഡായ മേബെലിൻ ന്യൂയോർക്ക് ‘ബ്രേവ് ടോക്ക്’ സൗജന്യ പരിശീലനം ആരംഭിച്ചു. ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചു ദ ജെഡ് ഫൗണ്ടേഷനുമായി (ജെഇഡി) സഹകരിച്ചാണ് മാനസികാരോഗ്യ വിദഗ്‌ധർ വികസിപ്പിച്ചെടുത്ത ആഗോള പരിശീലന പരിപാടിക്കു തുടക്കമിട്ടത്. ഉത്കണ്ഠയോ വിഷാദമോ അലട്ടുന്നവരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ തരണം ചെയ്യുന്നതിന് പ്രൊഫഷണലുകളുടെ സഹായത്തോടെ ‘ബ്രേവ് ടോക്ക്’ സജ്ജരാക്കും. മികവുറ്റ മാനസികാരോഗ്യത്തിന് ശക്തമായ പിന്തുണ നൽകുന്ന സമീപനമാണ് മേബെലിൻ ന്യൂയോർക്കിന്റേതെന്നു ജനറൽ മാനേജർ സീനിയ ബസ്‌താനി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ മേബെലിന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Aishwarya

Author

Leave a Reply

Your email address will not be published. Required fields are marked *