കോവിഡില്‍ നാട് വിറങ്ങലിച്ചുനിന്നപ്പോഴും പിണറായി അഴിമതി നടത്തിയെന്നതിന് തെളിവാണ് സിഎ.ജി റിപ്പോര്‍ട്ടെന്ന് രമേശ് ചെന്നിത്തല

Spread the love

തിരു:കോവിഡില്‍ നാട് വിറങ്ങലിച്ചുനിന്നപ്പോഴും പിണറായി അഴിമതി നടത്തിയെന്നതിന് തെളിവാണ് സിഎ.ജി റിപ്പോര്‍ട്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പി.പി ഇ കിറ്റിലെ അഴിമതി അന്ന് പ്രതിപക്ഷം കൈയോടെ പിടിച്ചെങ്കിലും കിറ്റ് വാങ്ങി കമ്മിഷന്‍ അടിച്ചതിനാല്‍ അന്തിപ്പത്ര സമ്മേളനത്തില്‍ പിണറായി

ന്യായീകരിക്കുയാണ് ചെയ്തത്. എന്നാല്‍ തെളിവ് സഹിതം പുറത്ത് വിട്ടപ്പോള്‍ സ്വന്തക്കാരെക്കൊണ്ട് അന്വേഷിച്ച് അഴിമതിയെ വെള്ളപൂശുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇപ്പോഴും വിഷയം ലോകായുക്തയുടെ പരിഗണനയിലാണ്. സി.എ ജി കണ്ടെത്തലോടെ പി പി ഇ കിറ്റ് വാങ്ങിയതിന് പിന്നില്‍ അഴിമതി നടന്നെന്ന് വ്യക്തമായി. 10.23 കോടിയുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാക്കിയത് , ഗ്ലൗസ് വാങ്ങിയ ഇനത്തില്‍ ഇപ്പോഴും 1.02 കോടി രൂപ കമ്പനിയില്‍ നിന്ന് മാത്രം തിരിച്ച്

പിടിക്കാനുണ്ട്. ഇക്കാര്യത്തില്‍ ഇത് വരെ ഒരു ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല, ഈ രണ്ട് ഇടപാടില്‍ കോടികളാണ് പലരുടെയും പോക്കറ്റിലെത്തിയത്.
ഇക്കാര്യത്തില്‍ സര്‍ക്കാരിന് നഷ്ടം വരുത്തുകയും തുക തിരിച്ച് പിടിക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്തവരില്‍ നിന്ന് തുക തിരിച്ച് പിടിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *