ദേവഗൗഡയുടെ വെളിപ്പെടുത്തലോടുകൂടി ബി.ജെ.പി പിണറായി അന്തര്‍ധാര മറനീക്കി പുറത്തുവന്നു രമേശ് ചെന്നിത്തല

Spread the love

രണ്ടാം പിണറായി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ കുട്ടി.

തിരു  : ദേവഗൗഡയുടെ വെളിപ്പെടുത്തലോടുകൂടി ബി.ജെ.പി പിണറായി അന്തര്‍ധാര മറനീക്കി പുറത്തുവന്നതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വെളിപ്പെടുത്തല്‍ ശരി വയ്ക്കുന്നതാണ് കൃഷ്ണന്‍കുട്ടി ഇപ്പോഴും മന്ത്രിസഭയില്‍ തുടരുന്നത് വെളിപ്പെടുത്തല്‍ ശരി വയ്ക്കുന്നുണ്ട്. നിയമപ്രകാരം

കേരളഘടകം ഇപ്പോഴും ബി.ജെ.പി. ഘടകകക്ഷിയായ ജെ.ഡി. എസ്സിന്റെ ഭാഗമാണ്.
എന്നിട്ടും മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ എല്ലാ പേര്‍ക്കും മനസ്സിലായി.
രണ്ടാം പിണറായി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ കുട്ടിയാണ് എന്ന് ഞാന്‍ അന്ന് പറഞ്ഞപ്പോള്‍ പിണറായി എന്നെ കളിയാക്കുകയായിരുന്നു. പിണറായിയുടെ

സ്വര്‍ണ്ണക്കേസും ലാവലിന്‍ കേസ്സുമെല്ലാം അട്ടിമറിച്ചത് ഈ ബന്ധം തന്നെയാണ്.
യാഥാര്‍ത്ഥത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി ജെ പി ഉയര്‍ത്തിയ കോണ്‍ഗ്രസ് മുക്തഭാരതമെന്ന ആശയത്തോട് കേരളത്തില്‍ പിണറായിയും സി പി എം കൈകോര്‍ക്കുകയായിരുന്നു. 69 സീറ്റ് കളിലെ ബി.ജെപി സി പി എം അന്തര്‍ധാരയുടെ പിറവിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍
ഗൗഡയുടെ വെളിപ്പെടുത്ത ലോടുകൂടി പിണറായിയുടെ പൊയ്മുഖം അഴിഞ്ഞുവീണെന്നും ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *