ഒഡീഷ കാണ്ഡമാൽ ജില്ലയിലെ ബ്രഹ്മനിഗാവ് ഗ്രാമത്തിലെ ‘ജിഹോവ ടാസ തവ’ എന്ന ഹോട്ടൽ കാണാൻ ഏതൊരു വഴിയോര ഭക്ഷണശാലയെയും പോലെയാണ്. എന്നാൽ, അകത്ത്, ഹോട്ടലിന്റെ ഉടമകളായ അനന്ത ബാലിയാർസിംഗും സഹോദരൻ സുമന്ത ബലിയാർസിംഗും സാമൂഹിക മാറ്റത്തിനുള്ള ഒരു മെനു കൊണ്ടുവന്നു. രസകരമെന്നു പറയട്ടെ, ഈ മെനുവിന്റെ ഹൈലൈറ്റ് രുചികരമായ കേരള പൊറോട്ടയാണ്. പണ്ട് വർഗീയ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ച മലയോര കാണ്ഡമാലിൽ, ബലിയാർസിംഗ് സഹോദരന്മാർ ജിഹോവ ടാസ തവയിൽ പാകം ചെയ്ത കേരള പൊറോട്ട ജാതിയുടെ അതിർവരമ്പുകൾ തകർത്ത് മുന്നേറുകയാണ്. ജില്ലയിലെ ദരിംഗിബാഡി ബ്ലോക്കിന് കീഴിലുള്ള ബ്രാഹ്മിനിഗാവിൽ നിന്ന് 10 കിലോമീറ്റർ അകലെ സാന്ദിമഹ ഗ്രാമത്തിലെ സ്വദേശികളായ ബലിയാർസിംഗ് സഹോദരങ്ങൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ക്രിസ്ത്യാനികളാണ്. ജാതി സംവാദങ്ങൾ കത്തിപ്പടരുന്ന കാലത്ത്, അനന്തയും സുമന്തയും ചേർന്ന് പാകം ചെയ്ത പൊറോട്ടയുടെ രുചി വിവിധ സാമൂഹിക തലങ്ങളിൽ നിന്നുള്ള ആളുകളെ ആകർഷിക്കുന്നു.
കോഴി, ചെമ്മീൻ, മട്ടൺ, മുട്ട, മീൻ എന്നീ സൈഡ് ഡിഷുകൾ ചേർത്താണ് അവർ പൊറോട്ട വിളമ്പുന്നത്. വെജിറ്റേറിയൻ ഓപ്ഷനുകളും ഉണ്ട്. ഇന്ന് ഈ പ്രദേശത്തെ ഉയർന്ന ജാതിക്കാരുടെ ഇടയിൽ പോലും ദളിത് സഹോദരങ്ങളുടെ ഹോട്ടൽ പ്രീയപ്പെട്ടതായി മാറിയിരിക്കുന്നു. പത്താം ക്ലാസിൽ തോറ്റതോടെ സ്കൂൾ പഠനം ഉപേക്ഷിച്ച ബലിയാർസിംഗ് സഹോദരങ്ങൾ ഹോട്ടലുകളിൽ ജോലിക്കായി നാടുനീളെ കുടിയേറിയ തൊഴിലാളികളാണ്. “ഞങ്ങളുടെ ആദ്യ ജോലി ബെർഹാംപൂരിലെ (കാണ്ഡമാലിൽ നിന്ന് 175 കിലോമീറ്റർ അകലെ) ഒരു ധാബയിലായിരുന്നു, അവിടെ ഞങ്ങൾ പ്ലേറ്റുകൾ വൃത്തിയാക്കി.
അനന്ത, സുമന്ത സഹോദരങ്ങളുടെ ഓഡീഷയിലെ ഹോട്ടൽ. ചിത്രം: നിധീഷ് എം.കെ
ജോയിച്ചൻപുതുക്കുളം