ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ്

Spread the love

2023-24 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകൾക്ക് സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്‌ടോബർ 27 ന് നടത്തുന്നതാണ്. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് പുതിയ കോളേജ് ഓപ്ഷനുകൾ ഒക്‌ടോബർ 25, 26 വൈകുന്നേരം 5 മണിയ്ക്കകം സമർപ്പിക്കേണ്ടതാണ്. മുൻ അലോട്ട്‌മെന്റുകൾ വഴി കോളേജുകളിൽ പ്രവേശനം എടുത്തവർ NOC രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ ഈ അലോട്ട്‌മെന്റിന് പരിഗണിക്കുന്നതല്ല. ഒഴിവുകളുടെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ അലോട്ട്‌മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഒക്‌ടോബർ 30 നകം അതത് കോളേജുകളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്കു 0471-2560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Author

Leave a Reply

Your email address will not be published. Required fields are marked *