ഡിട്രോയിറ്റ് മാർത്തോമ്മാ കൺവൻഷൻ ഒക്‌ടോബർ 27 മുതൽ 29 വരെ – അലൻ ചെന്നിത്തല

Spread the love

മിഷിഗൺ: ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ പാരിഷ് കൺവൻഷൻ ഒക്‌ടോബർ 27 മുതൽ 29 വരെ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെടും. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മുൻ സെക്രട്ടറി റവ. ഉമ്മൻ ഫിലിപ്പ് പുതുക്കവും പ്രത്യാശയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗിക്കും. ഒക്‌ടോബർ 27 വൈകിട്ട് 7:00-നും ഒക്‌ടോബർ 28 വൈകിട്ട് 6:30-നും യോഗം ആരംഭിക്കും.

ഒക്‌ടോബർ 29 കുടുംബ പ്രതിഷ്ഠ ഞായറാഴ്ച്ച ആരാധനയോടു ചേർന്ന് കൺവൻഷന്റെ സമാപന സമ്മേളനം നടക്കും. ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച് ഗായകസംഘo ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. ഈ കൺവൻഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. സന്തോഷ് വർഗ്ഗീസ് സെക്രട്ടറി ജോൺ മാത്യൂസ് എന്നിവർ അറിയിച്ചു.

ജോയിച്ചൻപുതുക്കുളം.

Author

Leave a Reply

Your email address will not be published. Required fields are marked *