1) സംസ്‌കൃത സര്‍വകലാശാലയിൽ അന്താരാഷ്ട്ര ഓൺലൈൻ സെമിനാർ
നവംബർ ഒന്നിന് നടക്കും
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസും കാലടി എസ്. എൻ. ഡി. പി. പബ്ലിക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഓൺലൈൻ സെമിനാർ നവംബർ ഒന്നിന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ‘ബുദ്ധമതവും കേരള നവോത്ഥാന ആധുനികതയും’ എന്നതാണ് സെമിനാറിന്റെ വിഷയം. നാഗ്പൂരിലെ മഹാപ്രജാപതി ഗൗതമ എഡ്യുക്കേഷണൽ ഫൗണ്ടേഷൻ ഡയറക്ടർ അഭിവന്ദ്യ സുനീതി ഭിക്കുനി, ഡോ. അരുൺ അശോകൻ, യു. കെ. ശ്രീജിത് ഭാസ്കർ, പാഠഭേദം മാസികയുടെ എഡിറ്റർ എസ്. മൃദുലാദേവി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതിരിപ്പിക്കും. എല്ലാ ദിവസവും വൈകിട്ട് ആറിന് നടക്കുന്ന സെമിനാർ നവംബർ നാലിന് സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ ഃ 9895797798.
2) സംസ്‌കൃത സര്‍വകലാശാലയിൽ യു ജി സി നെറ്റ് സൗജന്യ കോച്ചിംഗ് ക്ലാസ്
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ യു ജി സി നെറ്റ് പേപ്പർ ഒന്നിന്റെ കോച്ചിംഗ് ക്ലാസ് സൗജന്യമായി സംഘടിപ്പിക്കുന്നു. ക്ലാസുകൾ നവംബറിൽ ആരംഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 ഉദ്യോഗാർത്ഥികൾക്കായിരിക്കും പ്രവേശനം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺഃ 0484-2464498, 9995078152, 9605837929.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം : 9447123075