കേരളത്തിലെ ദലിത് രാഷ്ട്രീയ- സാമൂഹ്യ-അക്കാദമിക്-ആക്റ്റിവിസ്റ്റ് മേഖലകളെ ആധുനികവൽകരിച്ച കെ.കെ. കൊച്ചിനെ പ്രതിപക്ഷ നേതാവ്‌ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു

Spread the love

കേരളത്തിലെ ദലിത് രാഷ്ട്രീയ- സാമൂഹ്യ-അക്കാദമിക്-ആക്റ്റിവിസ്റ്റ് മേഖലകളെ ആധുനികവൽകരിച്ച ചിന്തകനും എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമാണ് കെ.കെ. കൊച്ച്. ഇടതുപക്ഷ ചിന്താധാരയിൽ നിന്നും ദലിത് സ്വത്വവാദ രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയ അദ്ദേഹം പുതിയകാലത്തെ ദലിത് മുന്നേറ്റങ്ങളുടെ ചാലകശക്തിയാണ്. സമകാലിക വിഷയങ്ങളെ ദലിത് കാഴ്ചപ്പാടിൽ കാണാൻ കേരളീയ മുഖ്യധാരയ്ക്ക് മുന്നിൽ വാതിൽ തുറന്നിട്ടു എന്നതാണ് അദ്ദേഹത്തിന്റെ ഇടപെടലുകളുടെ ഏറ്റവും കാതലായ വശം.
ദലിതൻ എന്ന അദ്ദേഹത്തിന്റെ ആത്മകഥ കേരളീയത എന്ന സങ്കൽപ്പനത്തിന്റെ ആടയും ആഭരണങ്ങളും അഴിച്ച് കീഴാള പരിപ്രേക്ഷ്യം കൊണ്ടുവരുന്നു. അസാധാരണവും അമ്പരപ്പിക്കുന്നതുമായ ശൈലിയിൽ ജീവിതത്തെ കുറിച്ചുള്ള എഴുത്താണ് ദലിതൻ .അംബേദ്ക്കർ ആശയധാരയിൽ നിന്നുകൊണ്ട് ചരിത്രത്തേയും വർത്തമാന കാലത്തേയും നിർവചിക്കുക എന്ന ശ്രമകരമായ ദൗത്യം അനുകരണീയമായി നിർവഹിക്കുന്ന കെ.കെ. കൊച്ചിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *