കൊച്ചി: സ്വിസ് വാച്ച് നിർമ്മാതാക്കളായ റാഡോയുടെ ആഗോള ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം കത്രീന കൈഫ്. ഡിസൈനിലും സാങ്കേതികത്തികവിലും പ്രശസ്‌തമായ റാഡോയ്ക്ക് ഏറ്റവും യോജിച്ച അംബാസഡറാണ് കത്രീനയെന്നു കമ്പനി വിലയിരുത്തുന്നു. ആഡംബരത്തെ പുനർനിർവ്വചിക്കുന്ന ഒരുമിച്ചുള്ള പ്രയാണമാണ് താരവുമായുള്ള പങ്കാളിത്തത്തിലൂടെ റാഡോ ലക്ഷ്യമിടുന്നത്.
സൗന്ദര്യവും ആഗോള സമ്മതിയും സ്വന്തമായ കത്രീനയെ റാഡോ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഏറെ ആഹ്ളാദവും അഭിമാനവുമുണ്ടെന്ന് സിഇഒ അഡ്രിയാൻ ബോഷാർഡ് പറഞ്ഞു. വാച്ച് നിർമ്മിക്കുന്നതിലെ ശ്രേഷ്‌ഠതയുടെ പേരിൽ ആഗോള പ്രശസ്‌തമായ റാഡോയുമായി സഹകരണത്തിന് അവസരമൊരുങ്ങിയതിലൂടെ \ബഹുമാനിതയായെന്നും ഏറെ സന്തോഷമുണ്ടെന്നും കത്രീന കൈഫ് പറഞ്ഞു.
Aishwarya