പി .പി. ജെയിംസിനേയും , വി. അരവിന്ദനെയും ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ആദരിച്ചു- ജീമോൻ റാന്നി

Spread the love

ഡാളസ് :ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ ഡാളസ്സിൽ സംഘടിപ്പിച്ച ഏകദിന മാധ്യമ സെമിനാറിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കാനെത്തിയ മലയാള മാധ്യമ രംഗത്തെ പ്രഗത്ഭരും 24 ചാനലിന്റെ പ്രവർത്തകരുമായ പി.പി. ജെയിംസിനേയും , വി. അരവിന്ദനെയും ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ആദരിച്ചു.

പി.പി. ജെയിംസിനേയും , വി. അരവിന്ദനെയും ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ അഡ്വൈസറി ബോർഡ് അംഗം സണ്ണി മാളിയേക്കൽ സദസ്സിനു പരിചയപ്പെടുത്തി.തുടർന്നു അഡ്വൈസറി ബോർഡ് ചെയര്മാന് ബിജിലിജോർജ് വി. അരവിന്ദനും, അഡ്വൈസറി ബോർഡ് അംഗം പി പി ചെറിയാൻ പി പി ജെയിംസിനും നൽകിയ അവാർഡുകൾ ഇരുവരും ജസ്റ്റിസ് ഓഫ് പീസ് കോർട്ട് മാർഗരറ്റ് ഓ ബ്രയാനിൽ നിന്നും ഏറ്റുവാങ്ങി.

ഒക്ടോബർ 22 ഞായറാഴ്ച വൈകിട്ട് 5:30 ന് ഗാർലൻഡിലെ കേരള അസോസിയേഷൻ മന്ദിരത്തിൽ ഫ്രാൻസിസ് തടത്തിലിന്റെ സ്മരണകൾ നിലനിർത്തുന്നതിന് അദ്ദേഹത്തിന്റെ പേർ നാമകരണം ചെയ്യപ്പെട്ട ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിച്ച സെമിനാറിൽ ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ

പ്രസിഡന്റ് സിജു വി. ജോർജ്ജ് അധ്യക്ഷത വഹിക്കുകയും ഉദ്ഘാടനം ജസ്റ്റിസ് ഓഫ് പീസ് കോർട്ട് മാർഗരറ്റ് ഓ ബ്രയാൻ ഉദ്ഘാടനം നിർവഹികുകയും ചെയ്തു. ഫ്രാൻസിസ് തടത്തിലിന്റെ കുറിച്ചുള്ള സ്മരണകൾ സണ്ണി മാളിയേക്കൽ പങ്കിട്ടു. ആ പാവന സ്മരണക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

സെക്രട്ടറി സാം മാത്യു, സ്വാഗതവും, തോമസ് ചിറയിൽ കൃതഞ്ജതയും അറിയിച്ചു. ടാനിയ ബിജിലി മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു

Author

Leave a Reply

Your email address will not be published. Required fields are marked *