കേരളീയം പരിപാടിയും ജനസദസും പൂർണ്ണമായും അഴിമതിക്കുള്ള അവസരമാക്കി : രമേശ് ചെന്നിത്തല

Spread the love

രമേശ് ചെന്നിത്തല ഇന്ന് (ശനി) തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

കേരളീയം പരിപാടിയും ജനസദസും പൂർണ്ണമായും അഴിമതിക്കുള്ള അവസരമാക്കി മാറ്റുകയാണ്. റസീറ്റും കൂപ്പണും ഇല്ലാതെ നവകേരളീയം പദ്ധതിക്ക് പണപ്പിരിവിനൊരുങ്ങുകയാണ്. പരിപാടിക്ക് നാട്ടിൽ ബക്കറ്റ്പിരിവ് നടത്താനാണോ ഗവൺമെന്റ് ഉദ്ദേശിക്കുന്നത്. റസീറ്റും കൂപ്പണുമില്ലാതെ പണം സമാഹരിച്ച് അഴിമതിക്കുള്ള നീക്കമാണ് നടക്കുന്നത്. പാർട്ടി സഖാക്കൾക്ക് പണം പിരിച്ച് ധൂർത്തടിക്കാനുള്ള ലൈസൻസാണ് ഇതിലൂടെ ഗവൺമെന്റ് നൽകുന്നത്. ഇതിനായി സ്പോൺസർമാരെ കണ്ടെത്താൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ വൻകിട ക്കാരെ കണ്ടെത്തി അവർക്ക് ആനുകൂല്യങ്ങൾ കൊടുത്തുകൊണ്ട് അവരെ സ്പോൺസർമാരാക്കുന്ന പരിപാടി ഗവൺമെന്റിന് ചേർന്നതാണോ എന്ന് ആലോചിക്കണം.

കേരളീയം പരിപാടിക്ക് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കാൻ ഇന്നലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഉത്തരവിറക്കിയിരിക്കുന്നു. പാർട്ടിക്കാരെ പോലീസുകാരാക്കി മാറ്റുന്ന പരിപാടിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
നവം: 1 മുതൽ 7 വരെ നടക്കുന്ന പരിപാടിക്ക് ഹോം ഗാർഡില്ലേ, പോലീസുകാരില്ലേ , പിന്നെ എന്തിനു വേണ്ടിയാണ് SSLC വരെ പാസ്റ്റായിട്ടുള്ളവരെ സ്പെഷ്യൽ

പോലീസുകാരായി നിയമിക്കാൻ ഒരുങ്ങുന്നത്. പാർട്ടിക്കാരെയും DYFI ക്കാരെയും പോലീസുകാരാക്കി മാറ്റുന്ന ഒരു പ്രവർത്തനമാണ് ഗവ: ഉദ്ദേശിക്കുന്നത്. സമ്പൂർണ്ണമായും പാർലമെന്റ് തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് പാർട്ടി പ്രവർത്തകരെ ഉപയോഗിച്ചുള്ള പ്രചാരണമാണ് കേരളീയം പരിപാടിയിലൂടെയും ജനസദസുകളിലൂടെയും ഉദ്ദേശിക്കുന്നത്. ഇതുകൊണ്ട് ജനങ്ങൾക്ക് ഒരു പ്രയോജനവുമില്ല. വലിയ തോതിലുള്ള കൊള്ളയും അഴിമതിയുമാണ് ഇതിന് പിന്നിൽ നടക്കാൻ പോകുന്നത്. 27 കോടി 12 ലക്ഷം രൂപ കേരളീയത്തിന് വേണ്ടി, ജനസദസുകൾക്ക് വേണ്ടി നാട്ടിലെ വൻകിട ക്കാരെയും മുതലാളിമാരെയും കളക്ടർമാർ സമീപിക്കുമ്പോൾ അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് കാര്യങ്ങൾ ചെയ്തു കൊടുക്കേണ്ടിവരും. അതു ഒരു വലിയ അഴിമതിയാണ്. അത് കൊണ്ട് ഗവൺമെന്റ് റസീറ്റും കൂപ്പണും ഇല്ലാതെ ബക്കറ്റ് പിരിവ് നടത്താനുള്ള നീക്കത്തിൽനിന്ന് പിന്നോട്ട് പോകണം , തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചാരണവും വോട്ടുപിടുത്തുമാണ് ഇതിന് പിന്നിലുള്ളത്.

7 വർഷക്കാലമായി ജനങ്ങളെ കാണാത്ത . മുഖ്യമന്ത്രി ഇപ്പോൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടിയാണ്. അതുകൊണ്ടാണ് UDF ഈ പരിപാടി ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ഇതേസമയം ഞങ്ങൾ ഗവ: നെ കുറ്റവിചാരണ നടത്തുകയാണ്. ഇതിന്റെ വിശദാംശങ്ങൾ വൈകാതെ
യു.ഡിഎഫ് വ്യക്തമാക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *