രമേശ് ചെന്നിത്തല ഇന്ന് (ശനി) തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്

Spread the love

തിരു: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലീഗ് നടത്തിയ പരിപാടി ഉജ്ജ്വലവിജയം ആയിരുന്നു.
ഞാൻ അതിനെ പൂർണ്ണമായി പിന്താങ്ങുന്നു. വാസ്തവത്തിൽ ഇന്ത്യയിൽ ആദ്യത്തെ ബഹുജന റാലി നടത്തിയത് മുസ്ലിം ലീഗാണ്.
അവരതിന് അഭിനന്ദനം അർഹിക്കുകയാണ്. പലസ്തീനൊപ്പമാണെന്ന് ശശി തരൂർ വ്യക്തമാക്കിയിട്ടുണ്ട്.ഇനി ഇക്കാര്യത്തിൽ വിവാദത്തിൻ്റെ ആവശ്യമില്ല.
അതിൽക്കൂടുതൽ എനിക്കൊന്നും അതിനെപ്പറ്റി പറയാനില്ല. പലസ്തീൻജനതയ്ക്കൊപ്പമാണ് ഞങ്ങൾ എല്ലാവരും.

വർഷങ്ങൾക്കുമുമ്പ് പലസ്തീൻ ജനതയെ അടുത്തറിയാനുള്ള അവസരം കിട്ടിയ ഒരാളാണ് ഞാൻ. യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡൻറ് ആയിരിക്കുന്ന കാലത്ത്  ചേരിചേരാരാജ്യങ്ങളുടെ ഉച്ചകോടിയിൽ അതിൻ്റെ സെക്രട്ടറി ജനറൽപദവി വഹിക്കാൻ എനിക്ക് അവസരം ലഭിച്ചു .
അന്നാണ് യാസർ അറാഫത്തിനെ ഉച്ചകോടിയിൽ കൊണ്ടുവരുവാനും  അദ്ദേഹത്തോടൊപ്പം രണ്ട് ദിവസക്കാലം
ആ യോഗനടപടിയിൽ പങ്കെടുക്കുവാനും കഴിഞ്ഞത്. ഇന്നും മറക്കാൻ കഴിയാത്ത കാര്യമാണത്. അന്നുമുതൽ അദ്ദേഹം
മരിക്കുന്നതുവരെ ആ ബന്ധം  തുടർന്ന് പോരുകയായിരുന്നു.
പൊരുതുന്ന പലസ്തീനൊപ്പമാണ് എന്നും കോൺഗ്രസ് . ഗാന്ധിജി, നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി അടക്കമുള്ള
എല്ലാവരും  പലസ്തീൻ ജനതയ്ക്കൊപ്പമാണ്  എന്നും നിലകൊണ്ടിട്ടുള്ളത്.
കോൺഗ്രസിന്റെ എന്നത്തെയും നിലപാട്  പൊരുതുന്ന പലസ്തീനൊപ്പം തന്നെയായിരുന്നു.വർക്കിംഗ് കമ്മിറ്റിയിൽ ഇക്കാര്യം ഉന്നയിച്ചത്
ഞാനാണ്. വർക്കിംഗ് കമ്മിറ്റി പ്രമേയം നിങ്ങളുടെ മുമ്പിലുണ്ട്. വർക്കിംഗ് കമ്മിറ്റി പ്രമേയം എല്ലാവർക്കുംബാധകമാണ്.അതുകൊണ്ട് കോൺഗ്രസ് പാർട്ടി
നിലപാട് പലസ്തീനൊപ്പമാണ്. ഇപ്പോൾ  അതിഭീകരമായ ആക്രമണ പ്രവർത്തനങ്ങൾ  ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരതയെ ശക്തമായി അപലപിക്കുന്നു. പിഞ്ചു  കുഞ്ഞുങ്ങളെപ്പോലും കൊന്നൊടുക്കുന്നു.
യുദ്ധനീതി കാറ്റിൽ പറത്തിക്കൊണ്ട്  ആശുപത്രികൾക്ക് ബോംബിടുന്നു. ഇന്ധനം നൽകാതെ ആശുപത്രിയിൽ കിടക്കുന്ന രോഗികളെ
സ്വാഭാവികമരണത്തിന് വിട്ടുകൊടുക്കുന്നു.  ഇത്രയും ക്രൂരമായ നടപടികൾ ഇസ്രയേൽ സ്വീകരിക്കുമ്പോൾ അതിനെ നമ്മൾ എല്ലാവരും ചേർന്ന്
അപലപിക്കുകയാണ് വേണ്ടത്.  വാസ്തവത്തിൽ കേന്ദ്ര ഗവൺമെൻറ് കുറേക്കൂടി ശക്തമായ നിലപാട് ഈ കാര്യത്തിൽ സ്വീകരിക്കണം. അവിടെ ഗാസയിലെ
വേദനിക്കുന്ന ജനങ്ങൾക്ക് പിന്തുണ നൽകണം. അവിടെ കുട്ടികളും സ്ത്രീകളും അടക്കമുള്ള
പാവങ്ങൾക്ക് നേരെ ഉയർന്നുവരുന്ന അക്രമങ്ങളെയും ബോംബ് ആക്രമണങ്ങളെയും കര
യുദ്ധത്തെയും എല്ലാം അപലപിക്കാനും അതിൽ
വിഷമിക്കുന്ന,വേദനിക്കുന്ന ജനങ്ങളെ സഹായിക്കുവാനുമാണ് കേന്ദ്ര ഗവൺമെൻറ്
മുന്നോട്ടുവരേണ്ടത്. കോൺഗ്രസിന്റെ നിലപാട് വളരെ വ്യക്തമാണ് . പലസ്തീൻ ജനതക്കൊപ്പമാണ് കോൺഗ്രസ്.

ഹമാസ് നടത്തുന്നത് ഭീകര പ്രവർത്തനമാണെന്ന് ഒരിക്കലും ഒരിടത്തും കോൺഗ്രസ് പറഞ്ഞിട്ടില്ല.
തന്നെയുമല്ല വർഷങ്ങളായി അവിടുത്തെ  പോരാട്ടങ്ങൾ അറിയാവുന്ന ഒരാളായതുകൊണ്ട് ഞാൻ പറയുന്നു Palastine have been pushed the wall.
അതുകൊണ്ട് ഒരുപക്ഷേ അവർക്ക് പ്രതികരിക്കേണ്ടി വന്നു കാണും. അവർക്ക് ജീവിക്കാനുള്ള  അവകാശംപോലും നഷ്ടപ്പെടുത്തി അവരെ കഴുത്തുഞെരിച്ച്
കൊല്ലാൻ ശ്രമിക്കുമ്പോൾ ചിലപ്പോൾ അവർ പ്രതികരിച്ചു കാണും.
ആ പ്രതികരണം ഒരിക്കലും  ഒരു തീവ്രവാദപ്രവർത്തനമായി ഞാൻ കാണുന്നില്ല.
മാത്രവുമല്ല,ഇപ്പോഴത്തെ സ്ഥിതി എന്താണ് ? ലോകരാജ്യങ്ങൾപോലും ഇപ്പോൾ ഈ നടപടിയോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *