നിയമസഭാ പുസ്തകോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

Spread the love

കേരള നിയമസഭാ പുസ്തകോത്സവം രണ്ടാം പതിപ്പി (കെഎൽഐബിഎഫ്-2)നായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. പുസ്തകശാലകൾക്കും ഫുഡ് കോർട്ടുകൾക്കുമുള്ള സ്റ്റാളുകളും ചർച്ചകൾക്കും പുസ്തക പ്രകാശനങ്ങൾക്കുമുള്ള വേദികളുമാണ് ഒരുങ്ങുന്നത്. നിയമസഭാ സമുച്ചയത്തിനു ചുറ്റുമായിട്ടാണ് സ്റ്റാളുകളുടെ ക്രമീകരണം. മൂന്ന് വശങ്ങളും മറച്ച് മുകളിൽ അലുമിനിയം ഷീറ്റുകൾ വിരിച്ചാണ് സ്റ്റാളുകൾ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മഴയത്തും

വെയിലെത്തും ഒരു പോലെ സന്ദർശകർക്ക് പുസ്തകോത്സവത്തിനെത്തുകയും എല്ലാ സ്റ്റാളുകളിലേക്കും ബുദ്ധിമുട്ടുകളൊന്നും കൂടാതെ എത്തിച്ചേരുകയും ചെയ്യാം. എല്ലാ സ്റ്റാളുകളിലേക്കുമുള്ള പ്രവേശനം ഉറപ്പുവരുത്താൻ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ വ്യത്യസ്ത ദിശകളിലാണ് സന്ദർശനം അനുവദിക്കുക.’വായനയാണ് ലഹരി’ എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ 160ൽ അധികം പ്രസാധകരിൽ നിന്നായി 256 സ്റ്റാളുകളാണ് ഒരുങ്ങുന്നത്. പുസ്തക പ്രകാശനങ്ങൾക്ക് പുറമെ പുസ്തക ചർച്ചകൾ, സെമിനാറുകൾ, കവിയരങ്ങുകൾ, കെ.എൽ.ഐ.ബി.എഫ് ടോക്ക്, സാംസ്കാരിക സന്ധ്യ എന്നിവയും പുസ്തകോത്സവത്തിന്റെ ഭാ​ഗമായി നടക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *