ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാരുടെ ദേശീയ ശില്‍പ്പശാല സംഘടിപ്പിച്ചു

Spread the love

കൊച്ചി: നിക്ഷേപ ബാങ്കര്‍മാരുടെ ഏക ദേശീയ സംഘടനയായ അസോസിയേഷന്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കേഴ്‌സ് ഓഫ് ഇന്ത്യ (എഐബിഐ) വിപണിയുടെ ശേഷി വികസനം സംബന്ധിച്ച് ദേശീയ ശില്‍പ്പശാല സംഘടിപ്പിച്ചു. മൂലധന ശേഷി വര്‍ധനവിന് വിപണി നിയന്ത്രണ ഏജന്‍സികള്‍ക്കും ഓഹരി വിപണിക്കും നിക്ഷേപ ബാങ്കര്‍മാര്‍ക്കും മറ്റു ബന്ധപ്പെട്ട ഇടനിലക്കാര്‍ക്കും എന്തെല്ലാം ചെയ്യാനാകുമെന്ന് ശില്‍പ്പശാല ചര്‍ച്ച ചെയ്തു. കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കറാഡ് മുഖ്യാതിഥിയായി. എഐബിഐ ചെയര്‍മാന്‍ മഹാവീര്‍ ലുനാവത്, നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എംഡിയും സിഇഒയുമായ ആശിഷ് ചൗഹാന്‍, സെബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി എസ് സുന്ദരേശന്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.

Asha Mahadevan

Author

Leave a Reply

Your email address will not be published. Required fields are marked *