തിരു: കേരളവർമ്മ കോളേജ് തെരഞ്ഞെടുപ്പിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഇടപെട്ടത് ഇലക് ഷൻ അട്ടിമറിക്കാനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കെഎസ് യു പാനൽ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം നിയമവിരുദ്ധമായി ദേവസ്വം പ്രസിഡൻ്റ് ഇടപെട്ട് റീ കൗണ്ടിങ് നടത്താൻ നിർദേശം നൽകിയതിനു പിന്നിൽ ദുരൂഹതുയുണ്ട്. ഇക്കാര്യത്തിൽ ദേവസ്വം പ്രസിഡൻറിനും കോളേജ് പ്രിൻസിപ്പലിനും ഗുരുതര വീഴ്ചയുണ്ടായി.
റീ കൗണ്ടിങ്ങിനിടെ കറണ്ട് പോയത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബാഹ്യ ഇടപെടൽ വ്യക്തമാണ്.
കെ.എസ്.യുവിന് വിജയം സമ്മാനിച്ച വിദ്യാർത്ഥികളെ രമേശ് ചെന്നിത്തല അഭിനന്ദിച്ചു .
കോളേജ് തെരഞ്ഞെപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സമരംചെയ്യുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ചെന്നിത്തല പറഞ്ഞു