നവംബര്‍ 5 മുതല്‍ സമയം ഒരു മണിക്കൂര്‍ പുറകോട്ട് : പി. പി. ചെറിയാന്‍

Spread the love

ഡാളസ് : അമേരിക്കന്‍ ഐക്യനാടുകളില്‍ നവംബര്‍ 5ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകിലേക്കു തിരിച്ചുവയ്ക്കും.

മാര്‍ച്ച് രണ്ടാം ഞായറാഴ്ചയായിരുന്ന സമയം ഒരു മണിക്കൂര്‍ മുന്നോട്ടു തിരിച്ചു വച്ചിരുന്നത്.
വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫോള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവക്കുന്ന സമയമാറ്റം അമേരിക്കയില്‍ ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോക മഹായുദ്ധം നടന്നിരുന്ന കാലഘട്ടത്തിലാണ്.

സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ് (Spring), വിന്റര്‍(winter) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്തുന്നതിനും ലക്ഷമിട്ടാണ് അമേരിക്കയില്‍ സമയമാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയത്.

സ്പ്രിങ്ങ്(Spring Forward) ഫോര്‍വേഡ്, ഫോള്‍ ബാക്ക് വേഡ്(Fall Backward) എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്.

അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സമയമാറ്റം ബാധകമല്ല.

സമയമാറ്റം ശ്രദ്ധിക്കാതെ ഒരു മണിക്കൂര്‍ നേരത്തെ ആരംഭിക്കുന്ന ഞായറാഴ്ചകളിലെ ആരാധനകളില്‍ വൈകി എത്തുന്നവരുടേയും, പങ്കെടുക്കാത്തവരുടേയും എണ്ണം വര്‍ദ്ധിക്കുന്നു എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *