കൊടുങ്ങല്ലൂർ നഗരസഭയിലെ ശൃംഗപുരത്ത് കെ.എസ്.ആർ.ടി.സി. ബസ്സ് സ്റ്റാന്റിന് സമീപം ശിൽപ്പി സ്റ്റോപ്പിൽ നവീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു. നവീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത നിർവഹിച്ചു.
പുതിയതായി നിർമ്മിച്ച കേന്ദ്രത്തിൽ എഫ്.എം. റേഡിയോ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുടിവെള്ളം, വൈഫൈ എന്നീ സൗകര്യങ്ങളും വൈകാതെ ഒരുക്കും.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ്, കൗൺസിലർ ടി.എസ്. സജീവൻ, മുൻ ചെയർമാൻ കെ.ആർ. ജൈത്രൻ, വ്യാപാരികളായ പി.കെ. അബ്ദുൾ കാദർ, പി.എ. നജീബ് തുടങ്ങിയവർ പങ്കെടുത്തു.