ചാണ്ടി ഉമ്മൻ എംഎൽഎ യ്ക്ക് മയാമി എയർ പോർട്ടിൽ ഉജ്ജല വരവേൽപ്പ്ഷാ : ജി രാമപുരം

Spread the love

മയാമി: ഇന്ത്യ പ്രസ്സ് ക്ലബ്‌ ഓഫ് നോർത്ത് അമേരിക്കയുടെ പത്താമത് ദേശീയ മാധ്യമ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാൻ മയാമിയിൽ എത്തിയ പുതുപ്പള്ളിയുടെ എംഎൽഎ ചാണ്ടി ഉമ്മന് മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോൺഗ്രസ് നേതാക്കൾ സമുചിതമായ സ്വീകരണം നൽകി.

ഒഐസിസി യൂഎസ്എ യുടെയും, ഐഒസി യുടെയും സമുന്നത നേതാക്കളായ ഒഐസിസി ജനറൽ സെക്രട്ടറി ജീമോൻ റാന്നി, വൈസ് പ്രസിഡന്റ് സജി എബ്രഹാം, ഫ്ലോറിഡാ ചാപ്റ്റർ പ്രസിഡന്റ് ജോർജി വർഗീസ്, നോർത്തേൺ റീജിയൻ പ്രസിഡണ്ട്‌ അലൻ ചെന്നിത്തല, ഫ്ലോറിഡാ ചാപ്റ്റർ സെക്രട്ടറി ജോർജ് മാലിയിൽ, ഐഒസി നേതാക്കളായ വൈസ് ചെയർമാൻ ജോർജ് എബ്രഹാം, കേരള ചാപ്റ്റർ പ്രസിഡന്റ് ലീല മാരേട്ട്, സീനിയർ വൈസ് പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ, ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് സന്തോഷ്‌ നായർ, ഫ്ലോറിഡാ ചാപ്റ്റർ പ്രസിഡന്റ് ഏലിയാസ് പനങ്ങയിൽ, കെപിസിസി വൈസ് പ്രസിഡണ്ടും മുൻ എംഎൽഎയും ആയ വി. പി സജീന്ദ്രൻ, ഫ്രാൻസിസ് കിഴക്കേക്കുറ്റ് എന്നിവർ എയർ പോർട്ടിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനെ വരവേൽക്കുവാൻ എത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *