ബരിമല തീര്‍ഥാടകര്‍ക്കു സഹായമാകുന്ന അയ്യന് എന്ന മൊബൈല്‍ ആപ്ലിക്കേഷൻ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് പ്രകാശനം ചെയ്തു. വനം വകുപ്പിന്റെ ശബരിമല മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ അവലോകന യോഗത്തിലാണ് പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ ഒരുക്കിയ മൊബൈൽ ആപ്പ് പുറത്തിറക്കിയത്. വനം വകുപ്പിന്റെ ശബരിമല മണ്ഡലമകരവിളക്ക് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നവംബർ 15നു പൂര്‍ത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. സംതൃപ്തമായ മണ്ഡലമകരവിളക്കു കാലം ഭക്തജനങ്ങള്‍ക്കു ലഭ്യമാക്കുകയാണ് ലക്ഷ്യം. പരമ്പരാഗത
കാനനപാതകളായ അഴുതക്കടവ് – പമ്പ-സത്രം -സന്നിധാനം പാതകളുടെ തെളിയിക്കല്‍ പൂര്‍ത്തിയായി. പമ്പ-ശബരിമല പാതകളില്‍ അപകടകരമായി നിന്ന മരങ്ങള്‍, ശിഖരങ്ങള്‍ എന്നിവ മുറിച്ചു മാറ്റി. പമ്പ, മരക്കൂട്ടം, നീലിമല എന്നിവിടങ്ങളില്‍ ഇക്കോ ഷോപ്പ് 16ന് തുറക്കും. ഇക്കോ ഗാര്‍ഡ്, എലിഫന്റ് സ്ക്വാഡ്, സ്നേക് സ്ക്വാഡ് എന്നിവരെ നിയമിച്ചെന്നും മന്ത്രി പറഞ്ഞു.പമ്പ, സന്നിധാനം, സ്വാമി അയ്യപ്പന് റോഡ്, പമ്പ-നീലിമല -സന്നിധാനം-എരുമേലി- അഴുതക്കടവ്-പമ്പ- സത്രം -ഉപ്പുപാറ -സന്നിധാനം എന്നീ പാതകളില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാണ്. അയ്യന് ആപ്പിന്റെ ആശയങ്ങള്‍ രണ്ടു വര്‍ഷം മുന്‍പുള്ള ശബരിമല യോഗത്തില്‍ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ആപ്പ് സജ്ജമായതില്‍ സന്തോഷമുണ്ടെന്നും എം എല്‍ എ പറഞ്ഞു. ഞുണുങ്ങാര്‍ പാലം 12നു പൂര്‍ണ സജ്ജമാക്കുമെന്ന് പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു. പീരുമേട് എം എല്‍ എ വാഴൂര്‍ സോമന്, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര് ജ്യോതിലാല്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ എ ഷിബു, ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റുമാരായ ഡി ജയപ്രസാദ്, ഗംഗാ സിംഗ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.