കുന്നംകുളം മണ്ഡലം നവകേരള സദസ്സ്: അവലോകന യോഗം ചേർന്നു

Spread the love

കുന്നംകുളം മണ്ഡലം നവകേരള സദസ്സ് പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് പട്ടിക ജാതി – പട്ടിക വർഗ്ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സംഘാടക സമിതി അവലോകന യോഗം ചേർന്നു. കേരളത്തിൽ പുതിയ ചരിത്രം സൃഷ്ടിക്കാനുള്ള തുടക്കമാണ് നവകേരളം മുന്നോട്ട് വെയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നവകേരളത്തിന്റെ മുൻപും ശേഷവും എന്ന രീതിയിൽ കേരളം അറിയപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുന്നംകുളത്തിന്റെ ഭാവി വികസനത്തിനാവശ്യമായ കാര്യങ്ങൾ ഉൾപ്പെടുത്തി വികസന സെമിനാർ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്താൻ യോഗം തീരുമാനിച്ചു. ബൂത്ത് തല സംഘാക സമിതി യോഗങ്ങൾ, കുടുംബ സദസ്സ്, വീട്ടുമുറ്റ യോഗങ്ങൾ എന്നിവ 20 നകം ചേരാനും യോഗം തീരുമാനിച്ചു. നവകേരള സദസ്സിനുള്ള മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് 20 നകം എല്ലാ വീടുകളിലും എത്തിക്കും.

കുന്നംകുളം ടൗൺ ഹാളിൽ ചേർന്ന യോഗത്തിൽ എ.സി. മൊയ്തീൻ എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, സബ്ബ് കളക്ടർ മുഹമ്മദ് ഷെഫീഖ്, നോഡൽ ഓഫീസർ എസ്. ഹരീഷ്, എസിപി സി.ആർ. സന്തോഷ്, പഞ്ചായത്ത് പ്രസിഡന്റ്മാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *