ഒഐസിസി നാഷണൽ മീഡിയ സെൽ ചെയർമാൻ പി പി ചെറിയാനെ മിഡിൽ ഈസ്റ്റ് കൺവീനർ കെ.ടി.എ മുനീർ ആദരിച്ചു

Spread the love

ഡാളസ് :അമേരിക്കയിലെ ഡാളസ്സിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സീനിയർ നേതാവും, നാഷണൽ മീഡിയ സെൽ ചെയർമാനുമായ പി.പി ചെറിയാനെ ഒ.ഐ.സി.സി സൗദി അറേബ്യ വെസ്റ്റേൺ റീജിയണൽ കമ്മറ്റി പ്രസിഡന്റും മിഡിൽ ഈസ്റ്റ് കൺവീനറുമായ കെ.ടി.എ മുനീർ ഷാൾ അണിയിച്ച് ആദരിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെ കാലം അമേരിക്കയിൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുകയും കോൺഗ്രസ്സിന്റെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കെ.ടി.എ മുനീർ പ്രത്യേകം പ്രശംസിച്ചു.

1978 ൽ തൃശൂർ ജില്ല കെ.എസ്.യു വിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന അദ്ദേഹം അലിഗഡ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായിരിക്കുമ്പോൾ ഗുലാം നബി ആസാദിനോടൊപ്പം ഒരുമിച്ച് നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു .ചെറിയാന്റെ പ്രവർത്തനങ്ങൾ കോൺഗ്രസ്സിന് കൂടുതൽ ശക്തി പകരുന്നതാണെന്നും അമേരിക്കയിലെ കോൺഗ്രസ്സ് അനുഭാവികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് അദ്ദേഹമടക്കമുള്ള കോൺഗ്രസ്സ് അനുഭാവികൾ പ്രവർത്തിക്കുമെന്നും 2024 കോൺഗ്രസ്സിന്റെ വിജയം സുനിശ്ചിതമാക്കുന്നതിന് വേണ്ടി ശക്തമായ പ്രചരണ പരിപാടികൾ ഗ്ലോബൽ അടിസ്ഥാനത്തിൽ നടത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും മുനീർ പ്രത്യാശ പ്രകടിപ്പിച്ചു. ബഹ്‌റൈനിലെ ഒ.ഐ.സി.സി നേതാവായിരുന്ന സന്തോഷ്‌ കാപ്പിൽ, ഒ.ഐ.സി.സി ഡാലസ് ചാപ്റ്റർ പ്രസിഡന്റ് പ്രദീപ്‌ നാഗനൂലിൽ , റജി മാത്യൂസ് എന്നിവർ കൂടെ ഉണ്ടായിരുന്നു.

Report : ജീമോൻ റാന്നി  

Leave a Reply

Your email address will not be published. Required fields are marked *