പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ ചുമലില്‍ അള്ളിപ്പിടിച്ച് കിടക്കുന്ന രാഷ്ട്രീയ വേതാളം – എം എം ഹസൻ

Spread the love

ജനങ്ങളുടെ ചുമലില്‍ അള്ളിപ്പിടിച്ച് കിടക്കുന്ന രാഷ്ട്രീയ വേതാളമാണ് പിണറായി സര്‍ക്കാരെന്ന് എംഎം ഹസ്സന്‍. സര്‍ക്കാരിന്‍റെ ധൂര്‍ത്തിനുള്ള പണം കണ്ടെത്താന്‍ ജനങ്ങളുടെ മേല്‍ വിലര്‍ധനയും നികുതി ഭാരവും അടിച്ചേല്‍പ്പിച്ച് ശ്വാസം മുട്ടിക്കുകയാണ്.
ആലപ്പുഴയിലെ കർഷക ആത്മഹത്യാ ദുഃഖകരമാണ്.കർഷക ആത്മഹത്യയ്ക്ക് കാരണം സർക്കാരാണ്. മുഖ്യമന്ത്രിയും ഭക്ഷ്യ-കൃഷി-ധനകാര്യമന്ത്രിമാരാണ്

കര്‍ഷക ആത്മഹത്യയില്‍ ഒന്നും മുതല്‍ നാലുവരെ പ്രതികള്‍.സർക്കാരിന്റെ പരാജയം സമ്മതിക്കാതെ ബാങ്കുകളുടെ തലയിൽ വയ്ക്കുകയാണ് സിപിഎം നേതാക്കളും മന്ത്രിമാരും ചെയ്യുന്നത്. നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പെെങ്കിളിയെ വിളിച്ച സഖാകള്‍ അധികാരത്തിലെത്തിയപ്പോള്‍ നമ്മുളു കൊയ്യും നെല്ലെല്ലാം സര്‍ക്കാരിന്‍റെതാകും സഖാക്കളെ എന്നാണ് മുദ്രാവാക്യമാണ് വിളിക്കുന്നത്.കൂടുതൽ ആത്മഹത്യകൾ ഉണ്ടാകാതിരിക്കാൻ സർക്കാർ

അടിയന്തര നടപടികൾ സ്വീകരിക്കണം. മരിച്ച കർഷക കുടുംബങ്ങളിലെ അംഗങ്ങളെ കൃഷി വകുപ്പ് ദത്തെടുക്കണമെന്ന് ഹസൻ പറഞ്ഞു. നവ കേരള സദസ്സിനായി തദ്ദേശസ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് യു ഡി എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഭരണ സമിതിയെ മറികടന്ന് ചട്ടവിരുദ്ധമായി രാഷ്ട്രീയ പരിപാടിക്ക് തുക അനുവദിച്ചാൽ ആ ഉദ്യോഗസ്ഥൻ ബുദ്ധിമുട്ടേണ്ടിവരുമെന്നു ഹസൻ പറഞ്ഞു.

ലെെഫ് മിഷിന്‍ പദ്ധതിയെ തുരങ്കം വെച്ച് അട്ടിമറിച്ച ശേഷം മേനിപറയുന്ന മുഖ്യമന്ത്രിയും സര്‍ക്കാരും സ്വയം അപഹാസ്യരാവുകയാണ്. കടുത്ത സാമ്പത്തിക പ്രതിന്ധിയിലാണ് സംസ്ഥാനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷന്‍ വകയിലും സാധാരണജനങ്ങള്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതികളുടെ പേരിലും കോടികളാണ് നല്‍താനുള്ളത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള രണ്ടാം ഗഡു സാമ്പത്തുക സഹായം നല്‍കിയിട്ടില്ല. സപ്ലെെകോയും കോടികളുടെ കടത്തിലാണ്. അതിനിടെ അവശ്യസാധനങ്ങളുടെ വിലയും കൂട്ടുന്നു. വിലക്കയറ്റം കൊണ്ട് സാധാരണക്കാരായിരിക്കും ആത്മഹത്യയ്ക്ക് മുതിരുന്നത്. സര്‍ക്കാര്‍ നയാപെെസപോലും ഇവര്‍ക്കൊന്നും കൊടുക്കുന്നില്ല. നികുതിപിരിവ് പോലും ശരിയാം വിധം നടക്കുന്നില്ല. പകരം ഇൗ ഉദ്യോഗസ്ഥരെ സര്‍ക്കാരിന്‍റെ പ്രചാരണ പരിപാടികളുടെ പണം പിരിക്കാന്‍ നിയോഗിക്കുകയാണ്. സ്പോണ്‍സര്‍ഷിപ്പിന് പുറമെ സഹകരണ-തദ്ദേശ സ്ഥാപനങ്ങള്‍ക്കും നവകേരള സദസിന്‍റെ പേരില്‍ പണം നല്‍കുന്നതിന് ക്വാട്ട നിശ്ചയിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏഴുവര്‍ഷമായി കേന്ദ്ര സര്‍ക്കാരിനെതിരെ സമരവും പേരിന് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് പോലും നടത്താത്ത എല്‍ഡിഎഫ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നത് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുമാത്രമാണ്.മോദിയുടെ രഥയാത്രയും പിണറായി വിജയന്‍റെ ബസ്സ് യാത്രയും തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള യാത്രകളാണ്

Author

Leave a Reply

Your email address will not be published. Required fields are marked *