പലസ്‌തീൻ വാദം സിപിഎമ്മിന്‍റെ രാഷ്ട്രീയ തന്ത്രമാണ് – യു ഡി എഫ് കൺവീനർ എം എം ഹസൻ

Spread the love

റഷ്യ-യുക്രൈൻ യുദ്ധം വന്നപ്പോൾ എന്തുകൊണ്ട് ഐക്യദാർഢ്യ റാലി നടത്തിയില്ലെന്നും സദ്ദാം ഹുസൈന് പിന്തുണ കൊടുത്തപ്പോൾ ലഭിച്ച നേട്ടം ആവർത്തിക്കാൻ വേണ്ടിയാണ് ഇപ്പോഴുള്ള പ്രവർത്തനങ്ങളെന്നും അദ്ദേഹം ആരോപിച്ചു.

യുഎന്നിന്‍റെ ആശിര്‍വാദത്തോടെ ബ്രട്ടീഷുകാരുടെ തോക്കിന്‍ മുനയില്‍ നിന്ന് ഉണ്ടാകിയതാണ് ജൂത രാഷ്ട്രം. ഇന്ത്യയെന്നും പാലസ്തീനൊപ്പമാണ് നിന്നിരുന്നത്. സ്വതന്ത്ര പാലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് മാഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് ഇന്നുവരെ കോണ്‍ഗ്രസിന്‍റെ നിലപാട്.

ഇന്ദിരാഗന്ധി മരണപ്പെട്ടപ്പോള്‍ യാസര്‍ അരാഫത്ത് പറഞ്ഞത് പാലസ്തീന്‍റെ സ്വതന്ത്രരാഷ്ടത്തിനായിട്ടുള്ള പോരാട്ടത്തിന് ഏറ്റവും പിന്തുണ നല്‍കിയ ധീരവനിതയായ സഹോദരിയെയാണ് നഷ്ടമായതെന്നാണ് പറഞ്ഞത്. ആ പരാമ്പര്യമാണ് കോണ്‍ഗ്രസ് പിന്തുടര്‍ന്ന് ഇന്നുവരെ വന്നിട്ടുള്ളത്.പലസ്‌തീൻ വിഷയത്തിൽ കോൺഗ്രസിന് ഭിന്നസ്വരം എന്ന് പറഞ്ഞ പിണറായി വിജയൻ ചരിത്രം പഠിക്കണമെന്നും ഗാന്ധിജിയും ഇന്ദിര ഗാന്ധിയുമെല്ലാം പലസ്‌തീനൊപ്പമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശശി തരൂരിന്‍റെ പേരിൽ കോൺഗ്രസിനെ ചോദ്യം ചെയ്യുന്നുവെങ്കിൽ കെകെ ശൈല ടീച്ചറിന്‍റെ ഹമാസ് പ്രസ്‌താവനയുടെ പേരിൽ സിപിഎമ്മിനെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *