ഡിസംബര്‍ 2 മുതല്‍ 22 വരെ സര്‍ക്കാരിനെതിരായി യുഡിഎഫ് വിചാരണ സദസ് സംഘടിപ്പിക്കും

Spread the love

എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും സാമ്പത്തിക തകര്‍ച്ചയും അക്രമവും കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കാൽ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും വിചാരണ സദസ് സംഘടിപ്പിക്കുന്നതെ
ന്നു യു ഡി എഫ് കൺവീനർ എം എം ഹസൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രണ്ടിന് മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധർമ്മടത്ത് വിചാരണ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. അന്നേ ദിവസം ജില്ലകളിൽ മന്ത്രിമാരുടെ മണ്ഡലങ്ങളിൽ ജില്ലാ തല ഉദ്ഘാടനവും നടക്കും. ഉദ്ഘാടനത്തിനു ശേഷം സദസിൽ യുഡിഎഫ് തയ്യാറാക്കിയ സർക്കാരിനെതിരെ തകരുന്ന കേരളത്തിന്റെ നേർചിത്രം ജനങ്ങള്‍ക്കുമുമ്പില്‍ ”കുറ്റപത്രമായി’ സമർപ്പിക്കും. ഒപ്പം സദസില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിചാരണ നടത്തുകയും

ചെയ്യും.സര്‍ക്കാരിനെതിരായ വിചാരണ സദസില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു പുറമേ സര്‍ക്കാരില്‍ നിന്നു പണം കിട്ടാതെ കഷ്ടത അനുഭവിക്കുന്ന നെല്‍, നാളികേര, റബ്ബര്‍ കര്‍ഷകര്‍, കെ.എസ്.ആര്‍.ടി.സി അടക്കമുള്ള സ്ഥാപനങ്ങളിലെ പെന്‍ഷന്‍ ലഭിക്കാതെ ദുരിതമനുഭവിക്കുന്നവര്‍, ആനുകൂല്യങ്ങള്‍ ലഭിക്കാതെ പ്രയാസമനുഭവിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍, മത്സ്യ തൊഴിലാളികള്‍, സാമൂഹ്യക്ഷേമ പെന്‍ഷനും, ചികിത്സാ സഹായവും ലഭിക്കാത്തവര്‍, പി.എസ്.സി റാങ്ക് ലിസ്റ്റില്‍പെട്ടവരും, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജോലിക്കു കാത്തിരിക്കുന്ന തൊഴില്‍രഹിതര്‍ തുടങ്ങിയവരെ കൂടി പങ്കെടുപ്പിക്കും. ദുരിതമനുഭവിക്കുന്നവരുടെ കാഴ്ചപ്പാടുകള്‍ പറയാന്‍ അവര്‍ക്കു അവസരവും നൽകും . വിചാരണ സദസ് നടത്തി സർക്കാരിന്റെ അവകാശ വാദങ്ങൾ തുറന്നു കാണിക്കുമെന്നും ഹസൻ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *