ഡാളസ് ഐഎസ്ഡി അധ്യാപക സഹായിയുടെ മൃതദേഹം തിരിച്ചറിഞ്ഞു : പി പി ചെറിയാൻ

Spread the love

മെസ്‌ക്വിറ്റ്(ടെക്‌സസ്) – മെസ്‌ക്വിറ്റിൽ കണ്ടെത്തിയ മൃതദേഹം കാണാതായ ഡാലസ് ഐഎസ്‌ഡി അധ്യാപകന്റെ സഹായിയുടേതാണെന്നും മരണകാരണം ‘തീർച്ചപ്പെടുത്തിയിട്ടില്ലെന്നും ഡാലസ് കൗണ്ടി മെഡിക്കൽ എക്‌സാമിനർ സ്ഥിരീകരിച്ചു. ഇതു സംബഡിച്ചു ഔദ്യോഗിക വിശദ്ധീകരണം ഇന്നാണ് പുറത്തുവിട്ടത്

ജെന്നിഫർ മെൻഡെസ് ഒലാസ്കോഗയുടെ മൃതദേഹം ഒക്ടോബർ 12-ന് അവരുടെ കാർ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഒരു മൈലിൽ താഴെയുള്ള വനപ്രദേശതു നിന്നും കണ്ടെത്തിയിരുന്നു .

ശരീരത്തിന്റെ അവസ്ഥ കണക്കിലെടുത്ത് മെൻഡസിനെ തിരിച്ചറിയാൻ ഒരു മാസമെടുത്തെന്നും ഡിഎൻഎ ടെസ്റ്റ് നടത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

മരണകാരണം ഇപ്പോഴും തീർപ്പായിട്ടില്ല, എന്നിരുന്നാലും മെസ്‌ക്വിറ്റ് പോലീസ് ഈ കേസ് ഇപ്പോഴും കൊലപാതകമാണെന്ന് അന്വേഷിക്കുകയാണ്.

ജോലിക്ക് ഹാജരാകാത്തതിനെ തുടർന്ന് സെപ്തംബർ അവസാനം 24 കാരിയായ മെൻഡസിനെ കാണാതായതായി വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടിരുന്നു.

സെപ്തംബർ 27നാണ് അവരെ അവസാനമായി കണ്ടതെന്ന് പോലീസ് പറയുന്നു.

അന്ന് വൈകുന്നേരം അവൾ ഒരു സുഹൃത്തിനെ സീഗോവില്ലിലെ മൊബൈൽ ഹോം പാർക്കിൽ ഇറക്കി.
താമസിയാതെ, ഹൈവേ 175, ബെൽറ്റ് ലൈൻ റോഡ് എന്നിവയ്‌ക്ക് സമീപമുള്ള ഡാളസ് ക്വിക്ക്‌ട്രിപ്പിൽ ഗ്യാസ് പമ്പ് ചെയ്യുകയും പാനീയവും ഭക്ഷണവും വാങ്ങുകയും ചെയ്യുന്ന നിരീക്ഷണ വീഡിയോയിൽ മെൻഡസിനെ കണ്ടെത്തിയിരുന്നു

തിരച്ചിലിനിടെ, മെൻഡസിന്റെ കുടുംബം അവളുടെ വെളുത്ത വാഹനം 2015 ബ്യൂക്ക് ലാ ക്രോസ് മിലം റോഡിനും ലോസൺ റോഡിനും സമീപമുള്ള മെസ്‌ക്വിറ്റിൽ നിന്ന് അവൾ വീട്ടിൽ അപ്രത്യക്ഷമായ പിറ്റേന്ന് കണ്ടെത്തിയിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം, മൃതദേഹം ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്ന്കണ്ടെത്തി,

മെസ്‌ക്വിറ്റ് പോലീസ് അന്വേഷണത്തിന് നേതൃത്വം നൽകുന്നു.ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും സംശയിക്കുന്നവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പറയുന്നു.മെൻഡെസിനെ കാണാതായതിന് ശേഷം അവളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അയച്ച ഭീഷണിപ്പെടുത്തുന്ന ടെക്‌സ്‌റ്റ് മെസേജുകൾ പരിശോധിച്ചുവരികയാണെന്ന് ഡിറ്റക്ടീവുകൾ പറയുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *