പട്ടിക്കാട് സർക്കാർ എൽ പി സ്കൂൾ മോഡൽ എൽ പി സ്കൂളാക്കി മാറ്റും : മന്ത്രി കെ രാജൻ

Spread the love

പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു.

ചരിത്രത്തിലെങ്ങും ഇല്ലാത്ത വിധം രണ്ടു വർഷത്തിനുള്ളിൽ പട്ടിക്കാട് സർക്കാർ എൽ പി സ്കൂളിനെ ആധുനിക മോഡൽ സ്കൂളാക്കി മാറ്റുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. പട്ടിക്കാട് സർക്കാർ എൽപി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാം സൗകര്യങ്ങളോടുകൂടിയും എംഎൽഎയുടെ പ്രത്യേക പരിപാടിയായി ഏറ്റെടുത്തു കൊണ്ടും 2025 നവംബർ ഒന്നിന് മുമ്പായി മണ്ഡലത്തിലെ ആദ്യത്തെ മോഡൽ എൽപി സ്കൂളാക്കി പട്ടിക്കാട് എൽപി സ്കൂളിനെ ഉയർത്തും.

പുതിയ കെട്ടിടത്തിന്റെ നിർമാണവും പരിഗണനയിലാണ്. മൂന്ന് കോടി രൂപ മുതൽമുടക്കിയുള്ള മൈതാനം ഉടൻ യാഥാർഥ്യമാകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ചെലവഴിക്കുന്ന ഓരോ പണവും പുതുതലമുറയെ സൃഷ്ടിക്കുന്നതിനുള്ള മൂലധന നിക്ഷേപമായാണ് സർക്കാർ കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നവകേരളം കർമ്മപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി പ്രകാരമാണ് പട്ടിക്കാട് സർക്കാർ എൽപി സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. 2 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പാണ് നിർവഹണം നടത്തുന്നത്.

പട്ടിക്കാട് സർക്കാർ എൽ. പി. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ സ്വാഗതം ആശംസിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെആർ രവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ അനിത കെ വി, സുബൈദ അബൂബക്കർ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗമായ ആനി ജോയ്, ഹെഡ്മിസ്ട്രസ് ഷിനി പി എസ്, മുൻ ഹെഡ്മിസ്ട്രസ് നിർമ്മലാദേവി, ജിഎച്ച്എസ്എസ് ഹെഡ്മിസ്ട്രസ് വി കെ ഷൈലജ, പിടിഎ പ്രസിഡണ്ട് സരുൺ പി പി, എംപിടിഎ പ്രസിഡൻറ് അശ്വതി കെ ആർ, എസ്എംസി ചെയർമാൻ അനീഷ് ടി ടി, എസ്എംസി അംഗം എം ആർ ചന്ദ്രശേഖരൻ മാസ്റ്റർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു

Author

Leave a Reply

Your email address will not be published. Required fields are marked *