മിൽമ ഡെയറി സന്ദർശിക്കാൻ അവസരം

Spread the love

ദേശീയ ക്ഷീര ദിനാഘോഷവുമായി ബന്ധപ്പെട്ട് മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് മനസിലാക്കാൻ അവസരം ഒരുങ്ങുന്നു. നവംബർ 26, 27 തീയതികളിൽ ഉപഭോക്താക്കൾക്കും വിദ്യാർത്ഥികൾക്കും മിൽമ തിരുവനന്തപുരം ഡെയറി സന്ദർശിക്കാവുന്നതാണ്.
ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നും സംഭരിക്കുന്ന പാൽ ഡെയറിയിൽ പാസ്ചറൈസ് ചെയ്ത്, രോഗാണു വിമുക്തമാക്കി ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങൾ ഉപഭോക്തക്കൾക്ക് നേരിട്ട് കണ്ട് മനസിലാക്കാം. കൂടാതെ മിൽമയുടെ ഉത്പന്നങ്ങളായ നെയ്യ്, ഐസ്‌ക്രീം, വെണ്ണ, തൈര്, സംഭാരം എന്നിവ നിർമ്മിക്കുന്നത് കാണാനും അവസരമുണ്ട്. ഈ ദിവസങ്ങളിൽ മിൽമ ഉത്പന്നങ്ങൾ ഡിസ്‌കൗണ്ട് നിരക്കിൽ ഉപഭോക്താക്കൾക്ക് വാങ്ങാവുന്നതാണ്.ആഘോഷങ്ങളുടെ ഭാഗമായി ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾക്കായി നവംബർ 22ന് പെയിന്റിംഗ് മത്സരവും, 23ന് ക്വിസ് മത്സരവും സംഘടിപ്പിക്കും. അമ്പലത്തറയിലുള്ള മിൽമ ഡെയറിയിൽ രാവിലെ 9.30 നാണ് മത്സരം. ഒരു സ്‌കൂളിൽ നിന്നും ഒരു ടീമിന് പങ്കെടുക്കാം. താത്പര്യമുള്ളവർ milmatdmkt@gmail.com ൽ നവംബർ 20 വൈകിട്ട് അഞ്ചിന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് സീനിയർ മാനേജർ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *