തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍

Spread the love

ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡയാലിസിസ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍, ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍, അനസ്തേഷ്യ ടെക്നീഷ്യന്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ മൂന്ന് ഒഴിവുണ്ട്. 12, പി.ജി.ഡി.സി.എ, ഡി.സി.എ, ബി.സി.എ, ഇവയിലേതെങ്കിലും ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായ പരിധി 35 വയസ്സില്‍ താഴെ.ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ലഭിച്ചിട്ടുള്ള ഡിപ്ലോമയോ ഡയാലിസിസ് ടെക്നോളജി ബിരുദവുമാണ് യോഗ്യത. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായ പരിധി 35 വയസ്സില്‍ താഴെ. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.ഫാര്‍മസിസ്റ്റ് തസ്തികയില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നോ ലഭിച്ചിട്ടുള്ള ഫാര്‍മസി ബിരുദം, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രായപരിധി 35 വയസില്‍ താഴെ. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം. എല്‍.ടി അല്ലെങ്കില്‍ ഡി.എം.എല്‍.ടി.,ഡിഎംഇ സര്‍ട്ടിഫിക്കറ്റ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായപരിധി 35 വയസില്‍ താഴെ. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ ഡിഗ്രി, ഐറ്റിഐ, ബയോമെട്രിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ, ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇന്‍സ്ട്രമെന്റെഷന്‍ ബിരുദം, ബയോമെട്രിക്കല്‍ ആന്‍ഡ് എസി റഫ്രിജറേഷനില്‍ ഡിപ്ലോമ , സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ഓഫ് പിഎസ്എ ഓക്‌സിജന്‍ പ്ലാന്റ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40 വയസില്‍ താഴെ.അനസ്തേഷ്യ ടെക്നീഷ്യന്‍ തസ്തികയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ഡിപ്ലോമ ഇന്‍ അനസ്തേഷ്യ ടെക്നോളജി (ഡിഎംഇ) സര്‍ട്ടിഫിക്കറ്റ് പാസായിരിക്കണം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസ്സില്‍ താഴെ. പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന.താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിലാസം, യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പും സഹിതം നവംബര്‍ 20 ന് 10 മണിയ്ക്ക് തൊടുപുഴ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04862 222630

Author

Leave a Reply

Your email address will not be published. Required fields are marked *