ഹഡിൽ ഗ്ലോബൽ 2023ന് തുടക്കമായി

Spread the love

കേരള സ്റ്റാർട്ട് അപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ 2023ന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സ്റ്റാർട്ട്അപ്പ് ഇക്കോ സിസ്റ്റത്തിന് തുടക്കമിട്ട സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ കേരളത്തിന്റെ ഡിജിറ്റൽ ഹബ് ആക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. തിരുവനന്തപുരത്ത് എമർജിംഗ് സ്റ്റാർട്ട് അപ്പ് ഹബ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. സ്റ്റാർട്ട് അപ്പ് ഇന്ത്യ റാങ്കിംഗിൽ തുടർച്ചയായ മൂന്നു വർഷം മുൻനിര സ്ഥാനം കരസ്ഥമാക്കിയ സംസ്ഥാനമാണ് കേരളം. ആഗോള മലയാളികൾ ഉൾപ്പെടെയുള്ളവരുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സ്റ്റാർട്ട് അപ്പ് മിഷൻ സി. ഇ. ഒ അനൂപ് അംബിക, ഐ. ടി മേഖലയിലെ വിദഗ്ധർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *