നുണപ്രചരണം മുഖ്യമന്ത്രി അവസാനിപ്പിക്കണം: യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍

Spread the love

സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്ന് നുണപ്രചരണം നടത്തുന്ന മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.

പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പാസ്സാക്കിയ പ്രമേയം മുഖ്യമന്ത്രി വായിച്ചാല്‍ അദ്ദേഹത്തിന്റെ അറിവില്ലായ്മ മാറിക്കിട്ടും. ഇസ്രയേലിന്റെ മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്നുള്ള കോണ്‍ഗ്രസിന്റെ നിലപാട് മുഖ്യമന്ത്രിക്ക് അറിഞ്ഞുകൂടാത്തത് കൊണ്ടല്ല ഈ നുണപ്രചരണം

ആവര്‍ത്തിക്കുന്നത്, പലസ്തീന ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് സിപിഎം മാത്രമാണെന്ന് വരുത്തിതീര്‍ക്കാനാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത്. ഈ മാസം 23 ന് കോഴിക്കോട കടപ്പുറത്ത് കെപിസിസി ഐക്യദാര്‍ഢ്യറാലി സംഘടിപ്പിക്കുന്നുണ്ട്.പലസ്തീന്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് മുഖ്യമന്ത്രി കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. പുരകത്തുമ്പോള്‍ കുലവെട്ടാന്‍ ശ്രമിക്കുന്നവന്റെ മനോഭാവമാണ് മുഖ്യമന്ത്രിക്ക്. കുവൈറ്റ് -ഇറാക്ക് യുദ്ധസമയത്ത് തങ്ങള്‍ സദാംഹുസൈനൊപ്പമാണ് എന്ന് പ്രസംഗിച്ച ഇഎംഎസിന്റെ അതേ രാഷ്ട്രീയ തന്ത്രമാണ് മുഖ്യമന്ത്രി പയറ്റുന്നത്. അന്ന് കോണ്‍ഗ്രസിനെ അമേരിക്കന്‍ പാതയിലാക്കി ഇഎംഎസ് ചിത്രീകരിച്ചത് പോലെയാണ് പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഇസ്രയേല്‍ പക്ഷപാതികളാണെന്ന നുണപ്രചരണം മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *