വിനോദസഞ്ചാരമേഖലയില്‍ വേഗതയേറിയ മുന്നേറ്റമാണുള്ളത്: മന്ത്രി പി. എ. മുഹമ്മദ് റിയാസ്

Spread the love

എത്തനിക് വില്ലേജ് പദ്ധതിയ്ക്കായി 1.27 കോടി രൂപ അനുവദിച്ചു.
കേരളം വിനോദസഞ്ചാരമേഖലയില്‍ അതിവേഗം മുന്നേറുന്ന കാലഘട്ടമാണിതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇടുക്കി അണക്കെട്ടിനു സമീപത്തായി നിര്‍മാണം പൂര്‍ത്തീകരിച്ച ടൂറിസം വകുപ്പ് ഇക്കോ ലോഡ്ജുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയെ സംബന്ധിച്ച ഒരു പ്രാധാന്യമുള്ള പദ്ധതിയാണിത്. അനുദിനം ഇടുക്കിയിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍ അവര്‍ക്കായി താമസം ഒരുങ്ങുന്നത് വളരെ ആഹ്ലാദകരമാണ്.
വിനോദസഞ്ചാരരംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്‍കുന്ന ജില്ലയാണ് ഇടുക്കി. ജില്ലയ്ക്കായി വിഭാവനം ചെയ്യുന്ന പദ്ധതിയാണ് എത്തനിക് വില്ലേജെന്നും ഇതിനായി ഒരുകോടി 27 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ എന്‍ ഊര് പൈതൃക ഗ്രാമം എന്ന പദ്ധതിക്കുമായി ബന്ധമുള്ള പദ്ധതിയാണിത്. കേരളത്തിലെ വിവിധ ഗോത്രവിഭാഗങ്ങളുടെ തനത് ജീവിതശൈലി, കല, കരകൗശലനിര്‍മാണം, ഭക്ഷണം എന്നിങ്ങനെയുള്ളവ ആഗോളതലത്തില്‍ പരിചയപ്പെടുത്തും. ഇടുക്കി ജില്ലയിലാണ് ഈ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്. ഉത്തരവാദിത്വ ടൂറിസം മിഷനും ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായിട്ടാണ് എത്തനിക്ക് വില്ലേജ് പദ്ധതി നടപ്പിലാക്കുന്നത്. അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലും നിരവധി പുരസ്‌കാരങ്ങള്‍ കേരള ടൂറിസത്തിന് ലഭിച്ചിട്ടുണ്ട്. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരവും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജവുമാണ് ഇത്തരം പുരസ്‌കാരങ്ങള്‍.

കുമാരി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി. വി വര്‍ഗീസ്, എ. ഡി. എം ഷൈജു പി ജേക്കബ്, ത്രിതലപഞ്ചായത്ത് അംഗങ്ങളായ മിനി ജേക്കബ്, കെ. ജി സത്യന്‍, രാരിച്ചന്‍ നീര്‍നാകുന്നേല്‍, രാജു ജോസഫ്, പ്രഭ തങ്കച്ചന്‍, സിജി ചാക്കോ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ഷൈന്‍, രാഷ്ട്രീയകക്ഷി നേതാക്കളായ ഷാജി കാഞ്ഞമല, അനില്‍ കൂവപ്ലാക്കല്‍, റോമിയോ സെബാസ്റ്റ്യന്‍, ജോസ് കുഴികണ്ടം, ഷിജോ തടത്തില്‍, സിഎം അസിസ്, സിനോജ് വള്ളാടി, എം. വി ബേബി
തുടങ്ങി പൗരപ്രമുഖര്‍, ഇതര വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *