നവകേരള സദസ്സ്; വിളംബരകൂട്ടയോട്ടം സംഘടിപ്പിച്ചു

Spread the love

കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ ഡിസംബർ ആറിന് മാള സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം വിളംബര കൂട്ടയോട്ടം സംഘടിപ്പിച്ചു. വിളംബര കൂട്ടയോട്ടം അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കൊടുങ്ങല്ലൂർ നഗരസഭ മുനിസിപ്പൽ ചെയർപേഴ്സൺ ടി.കെ. ഗീത, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ്, പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, സംഘാടകസമിതി ചെയർമാൻ ഡെപ്യൂട്ടി കളക്ടർ പി. അഖിൽ എന്നിവർ നേതൃത്വം നൽകി.

മാള ഗ്രാമപഞ്ചായത്തിൽ നിന്ന് ആരംഭിച്ച് മാള ടൗൺ ചുറ്റി നവ കേരള സദസ്സിന്റെ വേദിയായ സെന്റ് ആന്റണീസ് സ്കൂൾ അങ്കണത്തിൽ കൂട്ടയോട്ടം സമാപിച്ചു.

വിളംബര കൂട്ടയോട്ടത്തിൽ സംഘാടകസമിതി ഭാരവാഹികൾ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക നേതാക്കൾ, സർക്കാർ ജീവനക്കാർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കാളികളായി.

Author

Leave a Reply

Your email address will not be published. Required fields are marked *