പിണറായി വിജയൻ കേരളം കണ്ട ക്രൂരനായ മുഖ്യമന്ത്രി: എം എം ഹസന്‍

Spread the love

തിരുവനന്തപുരം : കേരളം കണ്ട ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെയുള്ള അക്രമത്തിനെതിരെ
പ്രതികരിക്കുകയായിരുന്നു ഹസന്‍. പിണറായി മര്‍ദ്ദകവീരനാണ്. സര്‍ സിപിയുടെ പ്രതീകമാണെന്നും യുഡിഎഫ് കണ്‍വീനര്‍ വിശേഷിപ്പിച്ചു. പൊലീസിന്റെ കൈയിലെ വയര്‍ലസ് കൊണ്ടുവരെ യൂത്ത് കോണ്‍ഗ്രസുകാരെ അടിച്ചു. ക്രൂരമായ മര്‍ദ്ദനം നടത്താന്‍ അവരെന്തു ചെയ്തു. ജനാധിപത്യത്തില്‍

പ്രതിഷേധിക്കാന്‍ അവകാശമില്ലേയെന്നും ഹസന്‍ ചോദിച്ചു. മാര്‍ക്‌സിസ്റ്റ് ഗുണ്ടകളെ കൊണ്ടും പൊലീസിനെ കൊണ്ടും യുവജന സമരങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കറപ്പു കണ്ടാല്‍ വിരണ്ടോടുന്ന മുഖ്യമന്ത്രിയായി പിണറായി മാറി. നുണപ്രചാരണം നടത്തുന്ന മുഖ്യമന്ത്രിയെ നുണറായി വിജയനെന്ന് വിളിക്കേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരെയും യൂത്ത് ലീഗുകാരെയും ഡിവൈഎഫ്ഐ ഗുണ്ടകള്‍ ക്രൂരമായി ആക്രമിക്കുകയാണ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രക്ഷിക്കുകയായിരുന്നു എന്നു പറഞ്ഞ മുഖ്യമന്ത്രി അക്രമത്തെ ന്യായീകരിക്കുകയാണ്. ചുവപ്പ് കണ്ടാൽ വിരണ്ടോടുന്ന കളയെപ്പോലെ കറുപ്പ് കണ്ടാൽ ഭയക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ അധപതിച്ചു. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടുന്നവരെ ആത്മഹത്യ സ്‌ക്വാഡെന്ന് വിളിച്ച് തല്ലിക്കൊന്ന് ആത്മഹത്യയ്ക്ക് കേസെടുക്കാനാണ്

നീക്കം. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നവര്‍ ആത്മഹത്യ സ്‌ക്വാഡാണെങ്കില്‍ അവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുന്നതെന്തിനെന്നും ഹസന്‍ ചോദിച്ചു. പലസ്തീന്‍ യുദ്ധം നീണ്ടു പോകണമെന്നാഗ്രഹിക്കുന്ന ഏകവ്യക്തി പിണറായി വിജയനാണ്. പലസ്തീന്‍ യുദ്ധവും യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമില്ലായിരുന്നെങ്കില്‍ നവകേരള സദസില്‍ മുഖ്യമന്ത്രി എന്തു പറയുമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇതാണോ കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ നീറുന്ന പ്രശ്നം. നവകേരള സദസില്‍ മുഖ്യമന്ത്രി സാധാരണക്കാരെ കാണുന്നില്ല. അവരില്‍ നിന്ന് നിവേദനവും സ്വീകരിക്കുന്നില്ല. വിവിഐപികളുമായി സംവദിക്കുന്നു അവര്‍ക്കൊപ്പം മൃഷ്ടാനം ഭക്ഷണം കഴിക്കുന്നു. ഇതാണോ നവകേരള സദസ്. പാവപ്പെട്ടവരുടെ നിവേദനം സ്വീകരിക്കുന്നത് ഉദ്യോഗസ്ഥരാണ്. നിവേദനത്തിന് എന്തു സംഭവിച്ചുവെന്ന് ഏഴുദിവസം കഴിയുമ്പോള്‍ വെബ്‌സൈറ്റില്‍ വരുമെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ കലക്ടറേറ്റില്‍ നിവേദനം സ്വീകരിച്ചാല്‍ പോരായിരുന്നോ. ഏഴുലക്ഷം ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുമ്പോഴാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്കൊപ്പം ഊരു ചുറ്റുന്നത്. ബന്‍സ് ബസ് മാത്രമല്ല ടൈം സ്‌ക്വയറില്‍ മുഖ്യമന്ത്രി ഇരുന്ന കസേര കൂടി മ്യൂസിയത്തില്‍ വയ്ക്കണമെന്നും നാണമില്ലേ ബാലന് ഇങ്ങനെ പറയാനെന്നും ഹസന്‍ പരിഹസിച്ചു. തദ്ദേശസ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നിടങ്ങളില്‍ നവകേരള സദസുമായി മുഖ്യമന്ത്രിയും മന്ത്രിമാരും പോയാല്‍ യുഡിഎഫ് കേസ് കൊടുക്കുമെന്നും ഹസന്‍ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *