ഹോസ്പിറ്റലിലേക്ക് ആംബുലന്‍സ് കൈമാറി ഇസാഫ് ബാങ്ക്

Spread the love

കൊച്ചി :  ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി മരടിലെ പി എസ് മിഷന്‍ ഹോസ്പിറ്റലിലേക്ക് ഇസാഫ് ആംബുലന്‍സ് വാങ്ങി നല്‍കി. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. ആനി ഷീലക്ക് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒ യുമായ കെ. പോള്‍ തോമസും ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോളും ചേർന്ന് വാഹനം കൈമാറി. ബാങ്കിന്റെ ചെയര്‍മാന്‍ പി. ആര്‍. രവി മോഹന്‍ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്ത ചടങ്ങിൽ മുൻ ഡയറക്ടർ ഡോ. വി. എ. ജോസഫ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, സസ്റ്റൈനബിള്‍ ബാങ്കിങ് ഹെഡ് റെജി കോശി, ബ്രാഞ്ച് ബാങ്കിങ് ഹെഡ് രജിഷ് കളപുരയില്‍, മാര്‍ക്കറ്റിങ് ഹെഡ് ശ്രീകാന്ത് സി. കെ, റീജണല്‍ ഹെഡ് പ്രദീപ് നായര്‍, ക്ലസ്റ്റര്‍ ഹെഡ് അലക്‌സ് കരുവേലില്‍, പി എസ് മിഷന്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കുഞ്ഞുമോന്‍ സെബാസ്റ്റ്യന്‍, എച്ച് ആര്‍ വിഭാഗം പ്രതിനിധി ഡോ. വിദ്യേശ്വരി, നഴ്‌സിങ് സൂപ്രണ്ട് സിസ്റ്റര്‍ ശോഭ, ഡോക്ടേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.

Photo Caption: പി എസ് മിഷൻ ഹോസ്പിറ്റലിലേക്ക് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് നൽകുന്ന ആംബുലൻസിന്റെ താക്കോൽ ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസിൽ നിന്നും ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. ആനി ഷീല ഏറ്റുവാങ്ങുന്നു. ബാങ്കിന്റെ ചെയര്‍മാന്‍ പി. ആര്‍. രവി മോഹന്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് എന്നിവർ സമീപം.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *