ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു

Spread the love

രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിലെത്തിയ ആദ്യത്തെ വനിതാ ജസ്റ്റിസും തമിഴ്‌നാട് മുന്‍ ഗവര്‍ണ്ണറുമായിരുന്ന ജസ്റ്റിസ് എം ഫാത്തിമ ബീവിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഇടം പിടിച്ച മലയാളികൂടിയായ ഫാത്തിമ ബീവി നീതിന്യായ നിര്‍വഹണ രംഗത്തേക്ക് വനിതകളെ ആകര്‍ഷിച്ചതില്‍ പ്രധാന വ്യക്തിത്വം ആയിരുന്നു.നീതിന്യായ വ്യവസ്ഥതയുടെ നിഷ്പക്ഷതയും സത്യസന്ധത്യയും ഉയര്‍ത്തിപ്പിടിക്കുകയും കൃത്യമായി ഗൃഹപാഠം ചെയ്ത വിധിന്യായങ്ങളിലൂടെ നീതിനിര്‍വഹണത്തില്‍ മാതൃക തെളിയിക്കുകയും ചെയതു. ഗവര്‍ണ്ണര്‍,പിന്നാക്ക വിഭാഗ കമ്മീഷന്‍ ആദ്യ അധ്യക്ഷ, പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനംഗം തുടങ്ങിയ പ്രവര്‍ത്തന മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച വനിതാരത്‌നമായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവിയെന്നും അവരുടെ വിയോഗം ഇന്ത്യന്‍ ജുഡീഷ്യറിക്ക് കനത്ത നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *